ETV Bharat / bharat

Chinese intrusion in Arunachal | അരുണാചലിലെ ചൈനീസ് നുഴഞ്ഞുകയറ്റം : മോദി മൗനം വെടിയണമെന്ന് കോൺഗ്രസ് - അഭിഷേക് സിംഗ്‌വി

Chinese intrusion in Arunachal Pradesh | ഇന്ത്യയുടെ അഖണ്ഡതയെയും പരമാധികാരത്തെയും(India's integrity and sovereignty) ബാധിച്ച ഗുരുതര പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ട സാഹചര്യം വരുമ്പോൾ ബിജെപി രാജ്യത്തിന് മുഴുവൻ ദേശീയ സുരക്ഷയെ(national security) സംബന്ധിച്ച് ക്ലാസെടുക്കുകയാണെന്ന് കോൺഗ്രസ്

Chinese intrusion in Arunachal Pradesh  Congress on Chinese intrusion  Prime Minister Narendra Modi  Indias integrity and sovereignty  national security  Congress spokesperson Abhishek Singhvi  Dokalam  അരുണാചൽ പ്രദേശിലെ ചൈനീസ് നുഴഞ്ഞുകയറ്റം  കോൺഗ്രസ് നേതാവ്  ദേശീയ സുരക്ഷ  പ്രധാനമന്ത്രി നരേന്ദ്ര മോദി  അഭിഷേക് സിംഗ്‌വി  ദോകലാം പ്രശ്‌നം
അരുണാചൽ പ്രദേശിലെ ചൈനീസ് നുഴഞ്ഞുകയറ്റം: പ്രധാനമന്ത്രി നിശബ്‌ദത കൈവെടിയണമെന്ന് കോൺഗ്രസ്
author img

By

Published : Nov 21, 2021, 9:07 PM IST

ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ ചൈനീസ് നുഴഞ്ഞുകയറ്റത്തിൽ(Chinese intrusion in Arunachal Pradesh) പ്രധാനമന്ത്രി നരേന്ദ്ര മോദി(Prime Minister Narendra Modi) മൗനം വെടിയണമെന്ന് കോൺഗ്രസ്(Congress on Chinese intrusion). വിഷയത്തിൽ ബിജെപി സർക്കാർ വഞ്ചനയും ബോധപൂർവമായ വളച്ചൊടിക്കലും നടത്തുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

ഇന്ത്യയുടെ അഖണ്ഡതയെയും പരമാധികാരത്തെയും(India's integrity and sovereignty) ബാധിച്ച ഗുരുതര പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ട സാഹചര്യം വരുമ്പോൾ ബിജെപി രാജ്യത്തിന് മുഴുവൻ ദേശീയ സുരക്ഷയെ(national security) സംബന്ധിച്ച് ക്ലാസുകൾ നൽകുകയാണെന്നും പ്രതിപക്ഷം പരിഹസിച്ചു.

അരുണാചൽ പ്രദേശിൽ ആറ് മുതൽ ഏഴ് കിലോമീറ്റർ വരെ ഇന്ത്യൻ അതിർത്തി പ്രദേശത്ത് 60ലധികം കെട്ടിടങ്ങളുൾപ്പടെ ചൈന മറ്റൊരു ഗ്രാമം നിർമിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി(Congress spokesperson Abhishek Singhvi) ആരോപിച്ചു.

Also Read: Article 370 : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്‌മീരിലെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്ന് മുഖ്‌താര്‍ അബ്ബാസ് നഖ്‌വി

പ്രദേശത്തിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ പങ്കുവച്ച അഭിഷേക് സിംഗ്‌വി ദിവസങ്ങൾക്ക് മുമ്പ് ചൈനീസ് പ്രസിഡന്‍റ് പ്രദേശത്തിന്‍റെ ഏതാനും കിലോമീറ്ററുകൾ വടക്കുഭാഗത്തായി സന്ദർശനം നടത്തിയതായും അവകാശപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ പ്രതികരിക്കണമെന്നും സ്വീകരിക്കുന്ന നടപടികളെ കുറിച്ച് രാജ്യത്തെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ മൗനം കുറ്റകരമാണെന്നും അപലപിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടാം ദോകലാം(Dokalam) അരുണാചൽ പ്രദേശ് ആയിരിക്കുമെന്ന് ഒരു വർഷം മുൻപ് ബിജെപി എംപി പാർലമെന്‍റിൽ പ്രസ്‌താവന നടത്തിയത് ഓര്‍മിപ്പിച്ച അഭിഷേക് സിംഗ്‌വി, ബിജെപി തങ്ങളുടെ എംപിമാരുടെ വാക്കുകൾ എങ്കിലും കേൾക്കണമെന്ന് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.