ETV Bharat / bharat

നിയന്ത്രണ രേഖയിൽ നിന്ന് ചൈനീസ്, ഇന്ത്യൻ അതിർത്തി സൈന്യങ്ങൾ പിൻവാങ്ങി തുടങ്ങി

author img

By

Published : Feb 10, 2021, 5:59 PM IST

കഴിഞ്ഞ വർഷം ഏപ്രിൽ- മെയ് മുതൽ ഇരുരാജ്യങ്ങളും യഥാർഥ നിയന്ത്രണ രേഖയിൽ തുടർന്നുവരികയായിരുന്നു.

Chinese army in LOC  Indian Army in LOC  India China dispute  നിയന്ത്രണ രേഖയിൽ ചൈനീസ് സൈന്യം  നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യം  ഇന്ത്യാ ചൈന സംഘർഷം  ചൈനീസ് ആഭ്യന്തര മന്ത്രാലയം.
നിയന്ത്രണ രേഖയിൽ നിന്ന് ചൈനീസ്, ഇന്ത്യൻ അതിർത്തി സൈന്യങ്ങൾ പിൻവാങ്ങി തുടങ്ങി

ബീജിംഗ്: പാംഗോംഗ് തടാകത്തിന്‍റെ തെക്ക്, വടക്കൻ തീരങ്ങളിൽ നിന്ന് ചൈനീസ്, ഇന്ത്യൻ അതിർത്തി സൈന്യങ്ങൾ പിൻവാങ്ങി തുടങ്ങിയതായി ചൈനീസ് ആഭ്യന്തര മന്ത്രാലയം. ഒമ്പതാം ഘട്ട സൈനിക മേധാവി തല ചർച്ചയിൽ ഉണ്ടായ സമവായത്തെ തുടർന്നാണ് നടപടി.

ജനുവരി 24ന് നടന്ന ചൈന- ഇന്ത്യ കോർപ്‌സ് കമാൻഡർ തല ചർച്ചയിൽ പിൻവാങ്ങാൻ ഇരുവരും സമ്മതിച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ -മെയ് മുതൽ ഇരുരാജ്യങ്ങളും യഥാർഥ നിയന്ത്രണ രേഖയിൽ തുടർന്നുവരികയായിരുന്നു. നിയന്ത്രണ രേഖയിൽ ചൈനീസ് സൈന്യം ശക്തി വർധിപ്പിച്ചതിനെതുടർന്ന് ഇന്ത്യയും സമാന പ്രവർത്തി നടത്തിയിരുന്നു.

തെക്കൻ കരയിൽ നിന്ന് ആദ്യം സൈന്യത്തെയും ടാങ്കുകളെയും പിൻവലിക്കണമെന്ന് ചൈനക്കാർ ഇന്ത്യയോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും എല്ലാ സംഘർഷ പോയിന്‍റുകളിൽ നിന്നും പിൻവാങ്ങാനാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.