ലഡാക്ക് : അതിർത്തിമേഖലകളിൽ ദ്രുതഗതിയിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾ നടത്തുന്നതിന്‍റെ ഭാഗമായി ഹോട്ട് സ്പ്രിങ്സിന് സമീപം ചൈന അടുത്തിടെ മൂന്ന് മൊബൈൽ ടവറുകൾ സ്ഥാപിച്ചതായി ലഡാക്കിലെ ചുഷുൽ കൗൺസിലർ. പാൻഗോങ് തടാകത്തിന് കുറുകെയുള്ള പാലം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഇന്ത്യൻ അതിർത്തിയോടടുത്തുള്ള ചൈനയുടെ ഹോട്ട് സ്പ്രിങ്സിന് സമീപം (ചൂടുവെള്ളമുള്ള തടാകം) മൊബൈൽ ടവറുകൾ സ്ഥാപിച്ചതെന്ന് ചുഷുൽ കൗൺസിലർ കൊഞ്ചോക്ക് സ്റ്റാൻസിൻ ട്വിറ്ററിലൂടെ അറിയിച്ചു.
വികസനം വേണമെന്ന് കൗൺസിലർ : ചൈനയുടെ നീക്കം ആശങ്കാജനകമാണെന്ന് ഓർമപ്പെടുത്തിയ അദ്ദേഹം, തന്‍റെ മണ്ഡലത്തിലെ നിരവധി മേഖലകൾ അടിസ്ഥാന സൗകര്യങ്ങളിൽ വളരെ പിന്നാലാണെന്നും ചൂണ്ടിക്കാട്ടി. തന്‍റെ നിയോജകമണ്ഡലത്തിലെ 11 ഇടങ്ങള്‍ ഉൾപ്പടെ മനുഷ്യവാസമുള്ള പല ഗ്രാമങ്ങളിലും 4ജി സൗകര്യമില്ലാത്ത സാഹചര്യത്തിൽ ചൈനയുടേതുപോലെ അടിസ്ഥാനസൗകര്യങ്ങൾ തങ്ങൾക്കും വേണമെന്ന് കൗൺസിലർ ആവശ്യപ്പെട്ടു.
-
After completing the bridge over Pangong lake, China has installed 3 mobile towers near China's hot spring very close to the Indian territory. Isn't it a concern? We don't even have 4G facilities in human habitation villages. 11 villages in my constituency have no 4G facilities. pic.twitter.com/4AhP4TYVNY
— Konchok Stanzin (@kstanzinladakh) April 16, 2022 " class="align-text-top noRightClick twitterSection" data="
">After completing the bridge over Pangong lake, China has installed 3 mobile towers near China's hot spring very close to the Indian territory. Isn't it a concern? We don't even have 4G facilities in human habitation villages. 11 villages in my constituency have no 4G facilities. pic.twitter.com/4AhP4TYVNY
— Konchok Stanzin (@kstanzinladakh) April 16, 2022After completing the bridge over Pangong lake, China has installed 3 mobile towers near China's hot spring very close to the Indian territory. Isn't it a concern? We don't even have 4G facilities in human habitation villages. 11 villages in my constituency have no 4G facilities. pic.twitter.com/4AhP4TYVNY
— Konchok Stanzin (@kstanzinladakh) April 16, 2022
അതിർത്തിയിലെ ചൈനയുടെ വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും പങ്കുവച്ച സ്റ്റാൻസിൻ, തന്‍റെ ജനങ്ങൾക്കുവേണ്ടിയാണ് ശബ്‌ദമുയർത്തുന്നതെന്നും പറഞ്ഞു. ചൈന അവരുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം വേഗത്തിലാക്കുകയാണ്. അടുത്തിടെ അവർ പാൻഗോങ്ങിൽ ഒരു പാലം നിർമിച്ചു. ഇപ്പോൾ ഡ്രോണുകൾ ഉപയോഗിച്ച് തങ്ങളുടെ പ്രദേശം നിരീക്ഷിക്കാനോ ആശയവിനിമയം നടത്താനോ കഴിയുന്ന വിധത്തിൽ മൂന്ന് ടവറുകളും സ്ഥാപിച്ചു.
ഈ സാഹചര്യത്തിൽ ചൈനക്കെതിരെ പ്രത്യാക്രമണം നടത്തണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുകയാണെന്ന് കൗൺസിലർ പറഞ്ഞു. സാധാരണക്കാരായ ജനങ്ങളെ സുരക്ഷിതമായി പാർപ്പിക്കാൻ ചൈന ചെയ്‌തതുപോലെ ആദ്യം കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. 4ജി സൗകര്യം പോലുമില്ലാത്ത തങ്ങളുടെ മേഖല ഇപ്പോഴും ആശയവിനിമയത്തിൽ ഏറെ പിന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.