ന്യൂഡൽഹി: കേന്ദ്രസർക്കാർ ഇന്ത്യൻ സൈന്യത്തിൻ്റെ ത്യാഗത്തെ അപമാനിക്കുകയാണെന്ന് രാഹുൽ ഗാന്ധി. ഇന്ത്യ- ചൈന വിഭജനം സംബന്ധിച്ച് രാജ്യസഭയിൽ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ പരാമർശം. ഇന്ത്യ- ചൈന അതിർത്തിയിൽ സ്ഥിതിഗതികൾ പുനസ്ഥാപിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ലെന്നും രാഹുല്‍ ഗാന്ധി ട്വിറ്റ് ചെയ്‌തു.
പാങ്കോംഗ് തടാകത്തിൻ്റെ വടക്ക്, തെക്ക് അതിർത്തിയിൽ നിന്ന് സൈന്യത്തെ പിരിച്ചുവിടുന്നതിനുള്ള കരാറിൽ ഇന്ത്യയും ചൈനയും ധാരണയിലെത്തിയതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയെ അറിയിച്ചിരുന്നു. എന്നാൽ ഒരു പ്രദേശത്തെ സൈനിക പിന്മാറ്റത്തിൽ മാത്രം ധാരണ ആയില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞിരുന്നു.