ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി ദുരന്തങ്ങളും ഇന്ത്യയുള്‍പ്പെടെയുള്ള നാല് ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളിലെ കുട്ടികള്‍ക്ക് വന്‍ ആഘാതമാണ് സൃഷ്‌ടിക്കുന്നതെന്ന് യുനിസെഫ്. ഇക്കാരണത്താല്‍ കുട്ടികളുടെ സംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയ്‌ക്ക് പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ വന്‍ ഭീഷണിയാണ് നേരിടുന്നതെന്നും യുനിസെഫിന്‍റെ പഠനം വ്യക്തമാക്കുന്നു.
'കാലാവസ്ഥ പ്രതിസന്ധി കുട്ടികളുടെ അവകാശങ്ങളുടെ പ്രതിസന്ധിയാണ് എന്ന പേരില്‍ യുനിസെഫ് പുറത്തിറക്കിയ കുട്ടികള്‍ നേരിടുന്ന കാലാവസ്ഥ ആഘാത സൂചികയിലാണ് ഇക്കാര്യം പറയുന്നത്. ചുഴലിക്കാറ്റ്, ചൂട്, വെള്ളപ്പൊക്കം, വായു മലിനീകരണം തുടങ്ങിയ പാരിസ്ഥിതിക ആഘാതങ്ങള്‍ കുട്ടികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
ഇന്ത്യക്കാർക്ക് കടുത്ത ജലക്ഷാമം നേരിടേണ്ടിവരും
പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ യഥാക്രമം 14, 15, 25, 26 എന്നിങ്ങനെയാണ് സൂചികയില്‍ യുനിസെഫ് തരംതിരിച്ചിട്ടുള്ളത്. ഇത്തരം ദുരന്തങ്ങള്‍ കുട്ടികള്‍ക്ക് പുറമെ സ്ത്രീകള്‍ക്കും അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതിന് ഇടയാക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. വരും വർഷങ്ങളിൽ 600 ദശലക്ഷത്തിലധികം ഇന്ത്യക്കാർക്ക് കടുത്ത ജലക്ഷാമം നേരിടേണ്ടിവരും.
ആഗോള താപനില രണ്ട് ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരുമ്പോൾ ഇന്ത്യയിലെ ഭൂരിഭാഗം നഗരപ്രദേശങ്ങളിലും വെള്ളപ്പൊക്കം ഗണ്യമായി വർധിക്കും. 2020 ൽ ഏറ്റവും മലിനമായ വായു ഉള്ള ലോകത്തിലെ 30 നഗരങ്ങളിൽ 21-ാം സ്ഥാനം ഇന്ത്യയിലായിരുന്നു. കാലാവസ്ഥ വ്യതിയാനം ഒരു ബാലാവകാശ പ്രതിസന്ധിയാണ്.
കാലാവസ്ഥയും പാരിസ്ഥിതിക ആഘാതങ്ങളും ഉണ്ടാകുന്ന തീവ്രമായ പ്രതിസന്ധി കുട്ടികൾക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്ന ഘട്ടത്തിലേക്ക് നയിക്കുന്നുവെന്ന് യുനിസെഫ് ഇന്ത്യ പ്രതിനിധി ഡോ. യാസ്മിൻ അലി ഹഖ് പറഞ്ഞു.
ALSO READ: പാക് കശ്‌മീര്‍ ആക്രമിക്കപ്പെടാൻ സാധ്യതയെന്ന് മുൻ കരസേന മേധാവി