ETV Bharat / bharat

Children Drowned During Ganesha Idol Immersion : ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ 4 കുട്ടികൾ മുങ്ങിമരിച്ചു - Ganesha Festival

ഗണേശ വിഗ്രഹം കുളത്തിൽ നിമഞ്ജനം ചെയ്യുന്നതിനിടെയാണ് ദാരുണ സംഭവം. രണ്ടുപേർ ഗുരുതരാവസ്ഥയിലാണെന്നും പൊലീസ്

minors drown during Ganesh idol immersion in MP  Ganesh idol immersion in MP  Drowning of minors during Ganesh immersion  Drowning deaths  Children drowned during Ganesha idol immersion  children drowned in the pond  കുളത്തിൽ കുട്ടികൾ മുങ്ങിമരിച്ചു  ഗണേശോത്സവം  Ganesha Festival  ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ കുട്ടികൾ മുങ്ങിമരിച്ചു
Children Drowned During Ganesha Idol Immersion
author img

By ETV Bharat Kerala Team

Published : Sep 27, 2023, 3:09 PM IST

ദാതിയ : മധ്യപ്രദേശിലെ ദാതിയ ജില്ലയില്‍ ഗണേശ വിഗ്രഹം കുളത്തിൽ നിമഞ്ജനം ചെയ്യുന്നതിനിടെ നാല് കുട്ടികൾ മുങ്ങി മരിച്ചു (Children drowned during Ganesha idol immersion in MP). സംഭവത്തില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. സിവിൽ ലൈൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവാൽ ബിദാനിയ ഗ്രാമത്തിൽ ചൊവ്വാഴ്‌ച വൈകുന്നേരമാണ് ദാരുണസംഭവം. 10 ദിവസം നീണ്ട ഗണേശോത്സവത്തിന്‍റെ സമാപനത്തിനിടെയാണ് ദുരന്തമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത നാല് കുട്ടികളുടെ ദാരുണമായ മരണം ഗ്രാമത്തെ സങ്കടത്തിലാഴ്ത്തി. മൂന്ന് പെൺകുട്ടികൾ ഉൾപ്പടെ മരിച്ചവർ 14നും 16നും ഇടയിൽ പ്രായമുള്ളവരാണ്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പൊലീസ് എത്തി മൃതദേഹങ്ങൾ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവമറിഞ്ഞ് അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങൾ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.

വിഗ്രഹ നിമഞ്ജനത്തിനായാണ് കുട്ടികൾ കുളക്കരയിലെത്തിയത്. ഏഴ് കുട്ടികൾ വെള്ളക്കെട്ടിൽ മുങ്ങുന്നതായി ചില ഗ്രാമീണർ കണ്ടു. ഇവരിൽ മൂന്ന് പേരെ രക്ഷപ്പെടുത്താനായെങ്കിലും മറ്റ് നാല് പേർ മരിച്ചതായി പൊലീസ് സൂപ്രണ്ട് പ്രദീപ് ശർമ്മ പറഞ്ഞു. രക്ഷപ്പെടുത്തിയ മൂന്ന് കുട്ടികളിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. വിദഗ്‌ധ ചികിത്സയ്ക്കായി ഗ്വാളിയോറിലെ ആശുപത്രിയിലേക്ക് റഫർ ചെയ്‌തിട്ടുണ്ട്. സംഭവത്തിന്‍റെ കാര്യകാരണങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.

രാജസ്ഥാനിലും സമാന സംഭവം : രാജ്‌സമന്ദില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ 4 കുട്ടികള്‍ ഇക്കഴിഞ്ഞയിടെ മുങ്ങി മരിച്ചിരുന്നു. ഒരു കുടുംബത്തിലെ നാല് കുട്ടികളാണ് മരിച്ചത്. കുളിക്കാന്‍ പോയ കുട്ടികള്‍ ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മഴക്കാലം തുടങ്ങിയതോടെ കുളത്തിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ALSO READ: രാജസ്ഥാനില്‍ കുളത്തിലിറങ്ങിയ 4 കുട്ടികള്‍ മുങ്ങി മരിച്ചു

മണലെടുപ്പ് മരണക്കുഴിയായി : നദിയില്‍ കുളിക്കാനിറങ്ങിയ എട്ടും പന്ത്രണ്ടും വയസിനിടയിലുള്ള നാല് കുട്ടികള്‍ മുങ്ങിമരിച്ചു. ഭോജ്‌പൂര്‍ ജില്ലയിലെ സോന്‍ നദിയില്‍ കുളിക്കാനിറങ്ങിയ നുര്‍പുര്‍ ഗ്രാമത്തിലെ നാല് കുട്ടികളാണ് വെള്ളത്തില്‍ മുങ്ങിമരിച്ചത്. കുളിക്കാനിറങ്ങിയ കുട്ടികള്‍ നദിയില്‍ മണലെടുത്ത പ്രദേശത്തെ ചുഴിയില്‍പ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. ഇവരില്‍ രണ്ടുപേര്‍ പിതൃസഹോദര പുത്രന്മാരും മറ്റ് രണ്ടുപേര്‍ അയല്‍വാസികളുമാണെന്ന് പൊലീസ് അറിയിച്ചു.

ALSO READ: നദിയില്‍ കുളിക്കാനിറങ്ങിയ 4 കുട്ടികള്‍ മണലെടുത്ത പ്രദേശത്തെ കുഴികളില്‍ പെട്ട് മുങ്ങിമരിച്ചു, പ്രതിഷേധവുമായി ബന്ധുക്കള്‍

നീന്തല്‍ വിദഗ്‌ധരുടെ സഹായത്തോടെ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്ത് പോസ്‌റ്റ്‌മോർട്ടത്തിനായി അറാ സദർ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് പ്രാദേശിക, ജില്ല ഭരണകൂട അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്തെ അനധികൃതമായ മണലെടുപ്പാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.

മണല്‍ ഖനനം മൂലം നദിയില്‍ ഗര്‍ത്തങ്ങളുണ്ടായെന്നും ഇതില്‍ വീണതാണ് ദുരന്തകാരണമെന്നും ഇവര്‍ ആരോപിച്ചു. അനധികൃതമായി നദിയില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ലോറികളിൽ കയറ്റിക്കൊണ്ടുപോകുന്നതിനായി മണല്‍ മാഫിയ താത്‌കാലിക പാലം നിർമിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.