ETV Bharat / bharat

'കര്‍ഷകര്‍ അദാനിക്ക് ഗോതമ്പ് വില്‍ക്കരുത്' ; കോര്‍പറേറ്റ് വിരുദ്ധ ആഹ്വാനവുമായി നാലുവയസുകാരന്‍

ബർണാല ജില്ലയിലെ അദാനിയുടെ ഭക്ഷ്യസംഭരണ ശാലയ്‌ക്ക് കര്‍ഷകര്‍ ഗോതമ്പ് വിൽക്കുന്നത് നിർത്തണമെന്നാണ് നാലുവയസുകാരന്‍ കപ്‌തന്‍ സിങ്ങിന്‍റെ ആഹ്വാനം

child urged farmers not to sell crops at Adani silo  farmers protest  Four year old child urging farmers not to sell crops to Adani  കര്‍ഷകര്‍ അധാനിയ്‌ക്ക് ഗോതമ്പ് വില്‍ക്കരുതെന്ന് പഞ്ചാബിലെ നാലുവയസുകാരന്‍  പഞ്ചാബിലെ നാലുവയസുകാരന്‍റെ കോര്‍പറേറ്റ് വിരുദ്ധ ആഹ്വാസം ശ്രദ്ധേയമാകുന്നു
'കര്‍ഷകര്‍ അധാനിയ്‌ക്ക് ഗോതമ്പ് വില്‍ക്കരുത്'; നാലുവയസുകാരന്‍റെ കോര്‍പറേറ്റ് വിരുദ്ധ ആഹ്വാസം ശ്രദ്ധേയമാകുന്നു
author img

By

Published : Apr 15, 2022, 6:20 PM IST

ബർണാല : കര്‍ഷക പക്ഷത്തുനിന്ന്, കോര്‍പറേറ്റ് വിരുദ്ധ നിലപാടെടുത്തതിലൂടെ അനേകം മനുഷ്യര്‍ ശ്രദ്ധേയരായിട്ടുണ്ട്. എന്നാല്‍, സമാന നിലപാട് സ്വീകരിച്ചതിലൂടെ വാര്‍ത്താതാരമായിരിക്കുകയാണ് പഞ്ചാബിലെ ഒരു കുരുന്ന്. ബർണാല ജില്ലയിലെ അദാനിയുടെ കമ്പനികൾക്ക് ഗോതമ്പ് വിൽക്കുന്നത് നിർത്തണമെന്നാണ് നാല് വയസുകാരന്‍ കപ്‌തന്‍ സിങ്ങിന്‍റെ ആഹ്വാനം.

മഹിൽ കലൻ ഗ്രാമവാസിയായ കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കർഷക പ്രക്ഷോഭത്തെക്കുറിച്ചും അതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും കപ്‌തന്‍ വിശദമായി സംസാരിയ്‌ക്കുന്നുണ്ട്. അദാനിയുടെ ഭക്ഷ്യസംഭരണ ശാലയ്‌ക്ക് (Silo) കർഷകര്‍ ഗോതമ്പ് നേരിട്ട് വില്‍ക്കുന്നതിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് നാലുവയസുകാരന്‍റെ പ്രസംഗം വൈറലായത്.

കുട്ടിയുടെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയ വന്‍ പിന്തുണയാണ് നല്‍കുന്നത്. ഡല്‍ഹിയില്‍ നടന്ന കർഷക സമരത്തില്‍ കൊല്ലപ്പെട്ട എഴുന്നൂറിലധികം കര്‍ഷകരെക്കുറിച്ചും വീഡിയോയില്‍ പരാമര്‍ശിയ്‌ക്കുന്നു. കർഷക പതാകയോടുള്ള ബഹുമാനം കാത്തുസൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും കുരുന്ന് ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ മഹിൽക്കലിലെ ടോൾ പ്ലാസയിൽ കർഷക സംഘടനകൾ നടത്തിയ അനിശ്ചിതകാല പ്രതിഷേധത്തില്‍ കുട്ടി ദിവസവും പങ്കെടുക്കുകയും വേദിയിൽ പ്രസംഗിക്കുകയും ചെയ്‌തിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.