ETV Bharat / bharat

ഡോക്‌ടറുടെ അനാസ്ഥയിൽ നാലുവയസുകാരിക്ക് നഷ്‌ടമായത് കൈപ്പത്തി; 19 വർഷങ്ങൾക്ക് ശേഷം നീതി

കേസ് പരിഗണിച്ച സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ഇരയ്‌ക്ക് ഏഴു ശതമാനം പലിശ ഉൾപ്പെടെ 16 ലക്ഷം രൂപ നഷ്‌ടരിഹാരം നൽകണമെന്ന് വിധിച്ചു.

child lost palm due to the doctors negligence 2003  Consumer Commission orders doctor compensation in 2003 negligence case  ഡോക്‌ടറുടെ അനാസ്ഥയിൽ കൈപ്പത്തി നഷ്‌ടമായി  വാറങ്കൽ ഹനുമകൊണ്ട കൈപ്പത്തി നഷ്‌ടമായ സംഭവം  കൈപ്പത്തി നഷ്‌ടമായ കേസ് നഷ്‌ടരിഹാരം  നാലുവയസുകാരിക്ക് ഡോക്‌ടർ നഷ്‌ടപരിഹാരം നൽകണം  ഡോക്‌ടർ അനാസ്ഥ തെലങ്കാന കേസ്  അമൃത നഴ്‌സിങ് ഹോം കൈപ്പത്തി നഷ്‌ടമായ സൗമ്യ  Amrita Nursing Home Soumya who lost her hand
ഡോക്‌ടറുടെ അനാസ്ഥയിൽ നാലുവയസുകാരിക്ക് നഷ്‌ടമായത് കൈപ്പത്തി; 19 വർഷങ്ങൾക്ക് ശേഷം നീതി
author img

By

Published : May 17, 2022, 11:11 AM IST

വാറങ്കൽ: ഡോക്‌ടറുടെ അനാസ്ഥയിൽ നാലുവയസുകാരിക്ക് കൈപ്പത്തി നഷ്‌ടമായ കേസിൽ 19 വർഷങ്ങൾക്ക് ശേഷം കുടുംബത്തിന് നീതി. 2003ൽ തെലങ്കാനയിലെ വാറങ്കൽ ജില്ലയിലെ ഹനുമകൊണ്ടയിലാണ് സംഭവം. സലൈൻ നൽകാനുള്ള ഇൻജക്‌ഷൻ ട്രിപ്പ് ശരിയായി സ്ഥാപിക്കാത്തതിനാൽ സൗമ്യ എന്ന നാലുവയസുകാരിക്കാണ് കൈപ്പത്തി മുറിച്ചുമാറ്റേണ്ടിവന്നത്.

19 വർഷങ്ങൾക്ക് ശേഷം കേസ് പരിഗണിച്ച സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ഇരയ്‌ക്ക് ഏഴു ശതമാനം പലിശ ഉൾപ്പെടെ 16 ലക്ഷം രൂപ നഷ്‌ടരിഹാരം നൽകണമെന്ന് വിധിച്ചു. പ്രതിയായ ഡോക്‌ടർ ജി രമേശും യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയും നഷ്‌ടപരിഹാരതുക കുട്ടിയുടെ കുടുംബത്തിന് നൽകണമെന്നും കമ്മീഷൻ അറിയിച്ചു.

2003ൽ സംഭവിച്ചത്: 2003ൽ പനി ബാധിച്ച് നാലുവയസുകാരിയായ മകളെ ഹനുമകൊണ്ടയിലെ അമൃത നഴ്‌സിങ് ഹോമിലെത്തിച്ചതായിരുന്നു രക്ഷിതാക്കൾ. ഇൻജക്‌ഷൻ ട്രിപ്പ് ശരിയായി സ്ഥാപിക്കാതെ സലൈൻ നൽകിയ ഡോക്‌ടകർ രണ്ട് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷം കുട്ടിയെ ഡിസ്‌ചർജ് ചെയ്‌തു. തുടർന്ന് സലൈൻ കുത്തിവച്ച വലതുകൈയിൽ നീരുവരുകയും വേദന കൂടുകയും ചെയ്‌തു.

കുട്ടിയുടെ മാതാപിതാക്കൾ വീണ്ടും ഡോക്‌ടറെ സമീപിച്ചുവെങ്കിലും അവർ ഹൈദരാബാദിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് നിർദേശിച്ചു. സ്വകാര്യ ആശുപത്രിയിലെ ചികിത്സാചെലവ് താങ്ങാനാകാതെ കുടുംബം വാറങ്കൽ എംജിഎം ആശുപത്രിയുമായി ബന്ധപ്പെട്ടു. ഇവിടെ വച്ച് കുട്ടിയുടെ രോഗം ബാധിച്ച കൈപ്പത്തി നീക്കം ചെയ്യുകയായിരുന്നു.

ഡോക്‌ടറുടെ അനാസ്ഥ മൂലം മകൾ അംഗവൈകല്യം സംഭവിച്ചുവെന്ന് കാണിച്ച് സൗമ്യയുടെ പിതാവ് രമേഷ്ബാബുവാണ് ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. ഇരയുടെ കുടുംബത്തിന് വേണ്ടി അഡ്വ. വി ഗൗരിശങ്കര റാവു ഹാജരായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.