ETV Bharat / bharat

ആംബുലന്‍സും കാത്ത് സഹോദരന്‍റെ മൃതദേഹം മണിക്കൂറുകളോളം മടിയില്‍വച്ച് എട്ടുവയസുകാരന്‍ ; അധികൃതരുടെ ഗുരുതര വീഴ്‌ച - സഹോദരന്‍റെ മൃതദേഹം മണിക്കൂറുകളോളം മടിയില്‍വച്ച് എട്ടുവയസുകാരന്‍

സംഭവത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്

Eight year old child sit with brothers dead body for hours  Morena Madhya Pradesh  No ambulance at hospital to take dead body  Kamal Nath slams CM  സഹോദരന്‍റെ മൃതദേഹം മണിക്കൂറുകളോളം മടിയില്‍വച്ച് എട്ടുവയസുകാരന്‍  രണ്ട് വയസുള്ള സഹോദരന്‍റെ മൃതദേഹം മടിയില്‍വച്ച് എട്ടുവയസുകാരന്‍
സഹോദരന്‍റെ മൃതദേഹം മണിക്കൂറുകളോളം മടിയില്‍വച്ച് എട്ടുവയസുകാരന്‍; അധികൃതരുടെ വീഴ്‌ചയ്‌ക്കെതിരെ വിമര്‍ശനം
author img

By

Published : Jul 10, 2022, 11:05 PM IST

മൊറേന : രണ്ട് വയസുള്ള സഹോദരന്‍റെ മൃതദേഹം മടിയില്‍വച്ച് റോഡരികില്‍ എട്ടുവയസുകാരന്‍ ഇരുന്നത് മണിക്കൂറുകള്‍. മധ്യപ്രദേശിലെ മൊറേന ജില്ലയിൽ ശനിയാഴ്‌ചയാണ് വേദനാജനകമായ സംഭവം. അംബാ തെഹ്‌സിലിലെ ബദ്‌ഫ്ര നിവാസിയായ പൂജാറാം ജാതവിന്‍റെ കുട്ടിയാണ് അനീമിയയും മറ്റ് അസുഖങ്ങളും മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മരിച്ചത്.

ആശുപത്രിയില്‍ നിന്നും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവാന്‍ വാഹനം വിളിക്കാന്‍ പോയ സമയത്താണ് എട്ടുവയസുകാരന് ഈ ദുരനുഭവം നേരിടേണ്ടിവന്നത്. അംബയിലെ ആശുപത്രിയില്‍ നിന്നും ജില്ല ആശുപത്രിയിലേക്ക് വിദഗ്‌ധ ചികിത്സയ്‌ക്കായി ആംബുലന്‍സില്‍ എത്തിച്ചതായിരുന്നു കുട്ടിയെ. തുടര്‍ന്ന്, ചികിത്സയ്ക്കിടെ രണ്ടുവയസുകാരന്‍ മരിച്ചു.

ആംബുലൻസ് തിരികെ പോയ സാഹചര്യത്തില്‍ മൃതദേഹം കൊണ്ടുപോകാൻ വാഹനത്തിനായി ആശുപത്രി അധികൃതരെ പൂജാറാം സമീപിച്ചിരുന്നു. എന്നാല്‍, വാഹനം ശരിപ്പെടുത്തി നല്‍കാന്‍ ഇവര്‍ തയ്യാറായില്ല. മൃതദേഹം കൊണ്ടുപോവാൻ സ്വകാര്യ ആംബുലൻസ് വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ 1500 രൂപ ആവശ്യപ്പെട്ടു. ഇതുനല്‍കാന്‍ ജാതവിന്‍റെ പക്കൽ പണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന്, കുറഞ്ഞ പണത്തിന് വാഹനം അന്വേഷിച്ചുപോയ സമയത്ത് നെഹ്‌റു പാർക്കിന് മുന്‍പിലെ റോഡരികില്‍ മൃതദേഹം നോക്കാന്‍ കുട്ടിയെ ഏല്‍പ്പിക്കുകയായിരുന്നു.

നാട്ടുകാര്‍ ഇടപെട്ടു, ഒടുവില്‍ വാഹനം എര്‍പ്പാടാക്കി പൊലീസ് : പിതാവിന്‍റെ തിരിച്ചുവരവ് കാത്തിരുന്ന കുട്ടി കരഞ്ഞതായും ഇടയ്‌ക്ക് സഹോദരന്‍റെ ദേഹത്ത് തലോടുന്നതായും കണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ കോട്വാലി പൊലീസ് ഇൻചാർജ് യോഗേന്ദ്ര സിങ് ജദൗൺ സ്ഥലത്തെത്തി മൃതദേഹം ജില്ല ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന്, ജാതവ് സ്ഥലത്തെത്തിയ ശേഷം പൊലീസ് ആംബുലൻസ് ഏർപ്പാടാക്കി നല്‍കുകയായിരുന്നു.

മൂന്ന് ആൺമക്കളും ഒരു മകളും ഉള്‍പ്പടെ നാല് കുട്ടികളാണ് പൂജാറാമിനുള്ളത്. അവരിൽ ഇളയ കുട്ടിയാണ് മരിച്ചത്. മൂന്ന് മാസം മുന്‍പ് ഭാര്യ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയ ശേഷം തിരിച്ചുവന്നിട്ടില്ല. നിലവില്‍ കുട്ടികളെ ഇയാളാണ് പരിപാലിക്കുന്നത്. അതേസമയം, സംഭവത്തില്‍ രൂക്ഷമായ വിമര്‍ശനവുമായി കോൺഗ്രസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് രംഗത്തെത്തി.

സംസ്ഥാനത്ത് ആംബുലൻസുകളുടെ ക്ഷാമം എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഇടപെട്ടതോടെയാണ് പൊലീസ് ആംബുലൻസ് സംഘടിപ്പിച്ചതെന്നും സമാന സംഭവങ്ങള്‍ ഉണ്ടാവുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.