ETV Bharat / bharat

അധോലോക നായകന്‍ ഛോട്ടാ രാജന് കൊവിഡ് നെഗറ്റീവ് - Chhota Rajan COVID

കൊവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് 61കാരനായ ഛോട്ടാ രാജനെ ഡിസ്ചാർജ് ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.

ഛോട്ടാ രാജൻ ഡോൺ രാജേന്ദ്ര നിഖാൽജെ ഛോട്ടാ രാജൻ കൊവിഡ് നെഗറ്റീവ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സ് Chhota Rajan Chhota Rajan discharged Chhota Rajan COVID Chhota Rajan discharged from AIIMS after recovering from COVID-19
അധോലോക നായകന്‍ ഛോട്ടാ രാജന് കൊവിഡ് നെഗറ്റീവ്
author img

By

Published : May 12, 2021, 9:49 AM IST

ന്യൂഡൽഹി: ഛോട്ടാ രാജൻ എന്ന് വിളിക്കുന്ന അധോലോക ഡോൺ രാജേന്ദ്ര നിഖാൽജയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സിൽ (എയിംസ്) ചികിത്സയിലായിരുന്നു. എന്നാൽ കൊവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് 61കാരനായ ഛോട്ടാ രാജനെ ഡിസ്ചാർജ് ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.

കൂടുതൽ വായനയ്‌ക്ക്: അധോലോക നായകന്‍ ഛോട്ടാ രാജന് കൊവിഡ്

മെയ് ഏഴിന് കൊവിഡ് ബാധിച്ച് രാജൻ മരിച്ചുവെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. എയിംസ് ഉദ്യോഗസ്ഥരും ഡൽഹി പൊലീസും ഇത് നിഷേധിച്ചു. 2015ൽ ഇന്തോനേഷ്യയിലെ ബാലിയിൽ നിന്ന് നാടുകടത്തപ്പെട്ടതിന് ശേഷം തിഹാർ ജയിലിൽ കഴിഞ്ഞുവരികയായിരുന്നു ഛോട്ടാ രാജന്‍. 2011ൽ മാധ്യമപ്രവർത്തക ജ്യോതിർമോയ് ഡേയുടെ കൊലപാതകക്കേസിൽ രാജനെ ശിക്ഷിക്കുകയും ജീവപര്യന്തം തടവിലാവുകയും ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.