ETV Bharat / bharat

'ഏറ്റവും മോശം സമയം കഴിഞ്ഞു, ഇനി കാൻസർ മുക്ത'; സ്‌തനാർബുദ സർജറി അനുഭവം പങ്കുവച്ച് ഛവി മിത്തൽ - സ്‌തനാർബുദ സർജറി ഛവി മിത്തൽ

ആറ് മണിക്കൂർ നീണ്ട ശസ്‌ത്രക്രിയക്ക് ശേഷമാണ് ഛവി കാൻസർ മുക്തയായത്. സർജറിക്ക് ശേഷമുള്ള ചിത്രവും താരം പങ്കുവച്ചു.

Chhavi Mittal breast cancer surgery  Chhavi Mittal breast cancer  Chhavi Mittal post breast cancer surgery  Chhavi Mittal health updates  സ്‌തനാർബുദ സർജറി ഛവി മിത്തൽ  ശസ്‌ത്രക്രിയ ഛവി മിത്തൽ താരം
സ്‌തനാർബുദ സർജറി അനുഭവം പങ്കുവച്ച് ഛവി മിത്തൽ
author img

By

Published : Apr 26, 2022, 6:12 PM IST

മുംബൈ: "അനസ്‌തേഷ്യോളജിസ്റ്റ് കണ്ണുകളടച്ച് ഏതെങ്കിലും നല്ല കാര്യത്തെകുറിച്ച് ആലോചിക്കാൻ പറഞ്ഞപ്പോൾ പൂർണ ആരോഗ്യത്തോടെയുള്ള മനോഹരമായ എന്‍റെ സ്‌തനങ്ങളാണ് മനസിൽ കണ്ടത്. കണ്ണുകൾ തുറന്നപ്പോൾ ഞാൻ കാൻസർ മുക്തയാണ്." സിനിമ-സീരിയൽ താരം ഛവി മിത്തൽ സമൂഹ മാധ്യമത്തിൽ തന്‍റെ അനുഭവം കുറിച്ചു.

കഴിഞ്ഞയാഴ്‌ചയാണ് ഛവി മിത്തൽ തനിക്ക് സ്‌തനാർബുദം സ്ഥിരീകരിച്ചതിനെ കുറിച്ച് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ഇപ്പോൾ സർജറി കഴിഞ്ഞുള്ള അനുഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്. 41കാരിയായ താരത്തിന് പ്രാരംഭ ഘട്ടത്തിൽ തന്നെ സ്‌തനാർബുദം കണ്ടെത്താൻ കഴിഞ്ഞിരുന്നു.

ആറ് മണിക്കൂർ നീണ്ട ശസ്‌ത്രക്രിയക്ക് ശേഷമാണ് ഛവി കാൻസർ മുക്തയായത്. സർജറിക്ക് ശേഷമുള്ള ചിത്രവും താരം പങ്കുവച്ചു. 'ഇത് ഒരു നീണ്ട യാത്രയായിരുന്നു. മോശം സമയം കഴിഞ്ഞു. നിങ്ങളുടെ പ്രാർഥനകൾ എന്നോടൊപ്പം ഉണ്ടായിരുന്നു. ഇപ്പോൾ കൂടുതൽ പ്രാർഥനകൾ ആവശ്യമുള്ള സമയമാണ്. കാരണം വളരെയധികം വേദനയിലൂടെയാണ് ഞാൻ ഇപ്പോൾ കടന്നുപോകുന്നത്. ഈ പരീക്ഷണകാലത്ത് കൂടെനിന്ന ആരാധകർക്ക് നന്ദി പറയുന്നു' ഛവി മിത്തൽ കുറിച്ചു.

കരുത്തോടെ നെടുംതൂണായി കൂടെനിന്ന പങ്കാളിക്കും മിത്തൽ നന്ദി പറഞ്ഞു. ഇനി ഒരിക്കൽ കൂടി പങ്കാളിയുടെ കണ്ണുകൾ ഈറനണിഞ്ഞ് കാണാൻ ഇടവരരുതെന്നും താരം കുറിക്കുന്നു. സംവിധായകൻ മോഹിത് ഹുസൈൻ ആണ് ഛവി മിത്തലിന്‍റെ ജീവിത പങ്കാളി. ഇരുവർക്കും രണ്ട് മക്കളാണ് ഉള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.