റായ്‌പൂർ: ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ രണ്ട് വനിത നക്സലുകളെ പൊലീസ് അറസ്റ്റ് ചെയ്തു. കോർസ മാസ് എന്നുവിളിക്കുന്ന ശാന്തി (24), സുനിത കരം (20) എന്നിവരാണ് പിടിയിലായത്. ഗംഗലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പടേഡയിൽ നിന്നാണ് കോർസ മാസ് പിടിയിലാകുന്നത്. ഇവരുടെ തലയ്‌ക്ക് എട്ട് ലക്ഷം രൂപ വിലയിട്ടിരുന്നു. പൊലീസിന് നേരെയുള്ള ആക്രമണം, പൊതു സ്വത്ത് നശിപ്പിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണിവർ.
ദണ്ഡകാരണ്യ ആദിവാസി കിസാൻ മജ്‌ദൂർ സംഘത്തിന് നേതൃത്വം നല്‍കുന്ന സുനിത കരത്തിനെ ചെംല റോഡിൽ നിന്നാണ് പമേഡ് പൊലീസ് അറസ്റ്റ് ചെയ്തത്. പാമേഡിലെ പൊലീസ് ക്യാമ്പിനു നേരെ ഗ്രനേഡ് പ്രയോഗിച്ച കേസിലെ പ്രതിയാണിവർ. ഇവരുടെ തലയ്‌ക്ക് ഏകദേശം ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.