റായ്‌പുര്‍: ഛത്തീസ്‌ഗഡ് നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ പകുതി സമയം പിന്നിടുമ്പോള്‍ ഭരണം ഉറപ്പിച്ച് ബിജെപി. 90 സീറ്റുകളുള്ള ഛത്തീസ്‌ഗഡില്‍ കേവല ഭൂരിപക്ഷവും കടന്ന് 50-ല്‍ അധികം സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത് (BJP Leading In Chhattisgarh).
1181 സ്ഥാനാര്‍ഥികളാണ് ഛത്തീസ്‌ഗഡില്‍ നിന്നും ജനവിധി തേടിയത്. ഇപ്രാവശ്യം രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ് നടന്നത്. ആകെ 76.31 ശതമാനം വോട്ടാണ് ഛത്തീസ്‌ഗഡില്‍ രേഖപ്പെടുത്തിയത്.
ആദ്യ ഘട്ടത്തില്‍ 20 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 71.11% വോട്ടാണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിലാണ് 90 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്. 67.34% പോളിങ്ങാണ് രണ്ടാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത്.
ബിജെപിയുടെ 15 വര്‍ഷത്തെ ഭരണത്തിന് തിരശീലയിട്ടുകൊണ്ടാണ് 2018ല്‍ കോണ്‍ഗ്രസ് ഛത്തീസ്‌ഗഡില്‍ ഭരണം പിടിച്ചത്. 68 സീറ്റുകള്‍ നേടിക്കൊണ്ടായിരുന്നു ഭൂപേഷ് ബാഗലിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തിലേറിയത്.