ETV Bharat / bharat

ഗുസ്‌തി താരം സുശിൽ കുമാറിന്‍റെ അമ്മ കമല ദേവി ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി - Wrestler Sushil Kumar case

കോടതിയുടെ തീരുമാനത്തിന് മുമ്പുതന്നെ കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.

Chhatrasal Stadium murder: Wrestler Sushil Kumar's mother moves petition in Delhi HC to restrain media ഛത്രാസൽ സ്റ്റേഡിയം കൊലപാതകം ഗുസ്‌തി താരം സുശിൽ കുമാർ സുശിൽ കുമാർ കേസ് സുശിൽ കുമാറിന്‍റെ അമ്മ കമല ദേവി ഹർജി നൽകി Chhatrasal Stadium murder Wrestler Sushil Kumar Wrestler Sushil Kumar case Wrestler Sushil Kumar's mother petition
ഗുസ്‌തി താരം സുശിൽ കുമാറിന്‍റെ അമ്മ കമല ദേവി ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി
author img

By

Published : May 27, 2021, 2:06 PM IST

ന്യൂഡൽഹി: ഗുസ്‌തി താരം സുശിൽ കുമാറിന്‍റെ അമ്മ കമല ദേവി ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. കേസിൽ മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നും മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ഹർജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. കോടതിയുടെ തീരുമാനത്തിന് മുമ്പുതന്നെ കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. പ്രതിയുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിച്ച് എല്ലാ വിവരങ്ങളും മാധ്യമങ്ങളിലേക്ക് ചോർത്തുന്നത് തടയണം. അദ്ദേഹത്തിന്‍റെ കരിയറിന് ഇത് ദോഷമാണെന്നും പരാതിക്കാരായ സുശീൽ കുമാറിന്‍റെ അമ്മ കമല ദേവി, ഡൽഹി സർവകലാശാലയിലെ നിയമ വിദ്യാർഥി ശ്രീകാന്ത് പ്രസാദ് എന്നിവർ ഹർജിയിൽ ചൂണ്ടിക്കാട്ടി.

Also Read: ഛത്രാസൽ സ്റ്റേഡിയം കൊലപാതകം: എട്ട് ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി

അതേസമയം 23 കാരനായ ഗുസ്‌തി താരം സാഗർ ധങ്കറിനെ കൊലപ്പെടുത്തിയ കേസിൽ ഗുസ്‌തി താരം സുശീൽ കുമാറിനെ ഡൽഹി കോടതി റിമാൻഡ് ചെയ്തു. 38കാരനായ സുശീൽ കുമാറിനെയും കൂട്ടാളിയായ അജയ് ബക്കർവാലയെയും ഡൽഹി പൊലീസിന്‍റെ സ്‌പെഷ്യൽ സെല്ലിന്‍റെ സംഘം ഞായറാഴ്ച തലസ്ഥാനത്ത് വച്ച് അറസ്റ്റ് ചെയ്തിരുന്നു. സുശീൽ കുമാറിന്‍റെ കൂട്ടാളികളായ നാല് പേരെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.