ന്യൂഡൽഹി: ഛത്രസാൽ സ്റ്റേഡിയത്തിൽ ജൂനിയർ ഗുസ്തി താരം സാഗർ റാണയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് സുശീൽ കുമാർ അറസ്റ്റിലായി. സ്‌പെഷ്യൽ സെൽ നടത്തിയ അന്വേഷണത്തിലാണ് സുശീലിനെ പിടികൂടിയതെന്ന് സ്‌പെഷ്യൽ പൊലീസ് കമ്മിഷണർ നീരജ് ടാക്കൂർ പറഞ്ഞു. ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയയിൽ വച്ച് സുശീൽ കുമാർ മുൻ ജൂനിയർ ദേശീയ ചാമ്പ്യനായ സാഗർ റാണയെ കൊലപ്പെടുത്തിയെന്ന കേസിൽ സുശീൽ കുമാറിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.
READ MORE: ഒളിമ്പ്യൻ സുശീൽ കുമാർ അറസ്റ്റിൽ
കേസിൽ സുശീൽ കുമാറിന് അനുവദിച്ച് മുൻകൂർ ജാമ്യം ചൊവ്വാഴ്‌ച ഡൽഹി കോടതി റദ്ദാക്കിയിരുന്നു. സുശീലിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡൽഹി പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്‌ക്കു വേണ്ടി 2012 ലണ്ടൻ ഒളിമ്പിക്‌സിൽ വെള്ളി മെഡലും 2008 ബീജിങ് ഒളിമ്പിക്‌സിൽ വെങ്കലവും നേടിയിരുന്നു.
READ MORE: ജൂനിയർ ഗുസ്‌തി താരത്തിന്‍റെ കൊലപാതകം: ഒളിമ്പിക് മെഡലിസ്‌റ്റ് സുശീൽ കുമാർ മുൻകൂർ ജാമ്യാപേക്ഷ നൽകി