ETV Bharat / bharat

സ്വന്തം നാട്ടിലേക്ക് ആദ്യമായി എത്തിയ ചെസ്‌ ഒളിമ്പ്യാഡില്‍ സ്വർണം മാത്രം ലക്ഷ്യമിട്ട് ഇന്ത്യൻ താരനിര - ചെസ് ലോക ചാമ്പ്യൻ മാഗ്നസ് കാൾസണ്‍

നാല്‍പത്തിനാലാം ചെസ് ഒളിമ്പ്യാഡിന് ചെന്നൈയില്‍ തുടക്കം. കാൾസൺ നയിക്കുന്ന നോർവേയ്‌ക്കൊപ്പം താരസമ്പന്നമായ യുഎസ്എക്ക് പിന്നിൽ രണ്ടാം സീഡായ ഇന്ത്യന്‍ 'എ ടീം' കടുത്ത മത്സരമുയര്‍ത്തും എന്നാണ് വിലയിരുത്തല്‍.

All eyes on India ahead of the 44th Chess Olympiad  കുതിപ്പ് ലക്ഷമിട്ട് ടീം ഇന്ത്യ  നാല്‍പത്തിനാലാം ചെസ് ഒളിമ്പ്യാഡ്  Biggest Chess Championship  Viswanathan Anand  Nihal Sarin  ചെസ് ലോക ചാമ്പ്യൻ മാഗ്നസ് കാൾസണ്‍  നിലവിലെ ലോക ചാമ്പ്യൻ
കണ്ണും കാതും ഇനി ചെസ് ഒളിമ്പ്യാഡിലേക്ക്; കുതിപ്പ് ലക്ഷമിട്ട് ടീം ഇന്ത്യ
author img

By

Published : Jul 27, 2022, 4:38 PM IST

മാമല്ലപുരം: ചെന്നൈ മഹാബലി പുരത്തിന് സമീപം മാമല്ലപുരത്ത് ആരംഭിക്കുന്ന നാല്‍പത്തിനാലാം ചെസ് ഒളിമ്പ്യാഡില്‍ കുതിപ്പ് ലക്ഷമിട്ട് ടീം ഇന്ത്യ. ഓപ്പണ്‍, വനിത വിഭാഗങ്ങളിലായി മൂന്ന് വീതം ടീമുകളെയാണ് ഇന്ത്യ ഇത്തവണ മത്സര രംഗത്തിറക്കിയിരിക്കുന്നത്. ഒളിമ്പ്യാഡിലെ ശക്തി കേന്ദ്രങ്ങളായ റഷ്യയുടെയും, ചൈനയുടെയും അഭാവവും ഇത്തവണത്തെ ടൂര്‍ണമെന്‍റിനെ വേറിട്ട് നിര്‍ത്തുന്നുണ്ട്.

കാൾസൺ നയിക്കുന്ന നോർവേയ്‌ക്കൊപ്പം താരസമ്പന്നമായ യുഎസ്എക്ക് പിന്നിൽ രണ്ടാം സീഡായ ഇന്ത്യന്‍ 'എ ടീം' കടുത്ത മത്സരമുയര്‍ത്തും എന്നാണ് വിലയിരുത്തല്‍. അതേസമയം, അഞ്ച് തവണ ലോക ചാമ്പ്യനും ഇന്ത്യന്‍ ചെസ് ഇതിഹാസവുമായ വിശ്വനാഥന്‍ ആനന്ദ് ടീമിന്‍റെ പരിശീലക കുപ്പായത്തിലാണ് ഇത്തവണ എത്തുന്നത്.

Also read: ചെസ് ഒളിമ്പ്യാഡിന് ഒരുങ്ങി ചെന്നൈ; ചതുരംഗക്കളമായി നേപ്പിയർ പാലം

ടൂര്‍ണമെന്‍റിലെ കറുത്ത കുതിരകളായി കണക്കാക്കപ്പെടുന്ന ഇന്ത്യന്‍ 'ബി' ടീം പതിനൊന്നാം സീഡിലുണ്ട്. ആര്‍ബി രമേശ് പരിശീലിപ്പിക്കുന്ന യുവാക്കളുടെ ഈ നിരയും ഏറെ പ്രതീക്ഷയാണ് ഉയര്‍ത്തുന്നത്. ഓപ്പണ്‍ വിഭാഗത്തില്‍ മാത്രമായി 188 ടീമുകളും, വനിത വിഭാഗത്തില്‍ 162 ടീമുകളും ഉള്‍പ്പടെ ഈ ടൂര്‍ണമെന്‍റില്‍ റെക്കോഡ് എണ്ണം ടീമുകളാണ് അണിനിരക്കുന്നത്. ഈ മത്സരത്തിലേക്കാണ് ഇന്ത്യയുടെ ആറ് ടീമുകള്‍ എത്തുന്നതും.

സാധാരണമായി ഇരുവിഭാഗത്തിലായി രണ്ട് ടീമുകളെ മത്സരത്തിനിറക്കാറുള്ള ഇന്ത്യക്ക്, ടൂര്‍ണമെന്‍റിന്‍റെ സംഘാടകര്‍ എന്ന നിലയിലാണ് ഇത്തവണ ഇരുവിഭാഗത്തിലും അധിക ബെര്‍ത്ത് ലഭിക്കുന്നത്. എന്നാല്‍ റഷ്യ, ചൈന എന്നീ വമ്പന്മാരുടെ അഭാവം മറ്റു മത്സരാര്‍ത്ഥികളില്‍ ഉയര്‍ത്തുന്ന വിജയ പ്രതീക്ഷയും ചെറുതല്ല.

ചെസ് താരങ്ങളുടെ ആപേക്ഷിക ശക്തി സൂചിപ്പിക്കുന്ന ഇഎല്‍ഒ റേറ്റിംഗില്‍ 2771 പോയന്‍റുള്ള ഫാബിയോ കരുവാന, വെസ്‌ലി സോ, ലെവൺ ആരോണിയൻ, സാം ഷാങ്‌ലാൻഡ്, ലെനിയർ ഡൊമിനിഗസ് എന്നിവരടങ്ങിയ കൂറ്റന്‍ അമേരിക്കന്‍ ലൈനപ്പ് തന്നെയാണ് ടൂര്‍ണമെന്‍റിലെ ഫേവറിറ്റുകള്‍. എന്നാല്‍, മറ്റു മത്സരങ്ങളെപ്പോലെ ഒളിമ്പ്യാഡിലും താരങ്ങളുടെ വ്യക്തിഗത മികവുകളെക്കാളുപരി ടീമിന്‍റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് വിജയം സമ്മാനിക്കുക.

2014ല്‍ ട്രൊംസോയില്‍ നടന്ന ടൂര്‍ണമെന്‍റില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കിയത് ഇത്തരത്തിലായിരുന്നു. 2020ലെ ഓണ്‍ലൈന്‍ ഒളിമ്പ്യാഡില്‍ റഷ്യക്കൊപ്പം സ്വര്‍ണ്ണം നേടിയതും, 2021ലെ പതിപ്പില്‍ വെങ്കലം നേടിയതും ഇന്ത്യയുടെ സമീപകാല ഒളിമ്പ്യാഡ് നേട്ടങ്ങളാണ്.

Also read: ' ഗർഭിണിയാണ്, എങ്കിലും മത്സരിക്കും', ചെസ് ഒളിമ്പ്യാഡ് പ്രതീക്ഷകൾ ഇടിവി ഭാരതിനോട് പങ്കുവെച്ച് ഹരിക ദ്രോണവല്ലി

രണ്ടാം സീഡായ ഇന്ത്യന്‍ 'എ ടീം' സ്വർണം തന്നെയാണ് പരിഗണിക്കുന്നത്. ഡി ഗുകേഷ്, ആര്‍ പ്രജ്ഞാനന്ദ എന്നിവര്‍ക്കൊപ്പം നിഹാല്‍ സരിന്‍, റൗണക് സാധ്വാനി, ബി അധിബന്‍ എന്നീ പരിചയസമ്പന്നര്‍ കൂടി എത്തുന്നതോടെ വലിയ ടീമുകളെ പോലും അട്ടിമറിക്കാനാകുമെന്ന ആത്മവിശ്വാസം ഇന്ത്യയുടെ 'ബി' ടീമിന്‍റെ പരിശീലകന്‍ രമേശ് പങ്കുവെച്ചു. ദീര്‍ഘദൂര ടൂര്‍ണമെന്‍റായതിനാല്‍ നടക്കാനിരിക്കുന്ന 11 റൗണ്ടിലും സ്വയം പ്രചോദിപ്പിക്കാന്‍ കണ്ടെത്തുന്ന വഴികളാകും അന്തിമഫലത്തില്‍ നിര്‍ണായകമാവുക എന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല, നിലവിലെ ലോക ചാമ്പ്യൻ മാഗ്നസ് കാൾസണും ഇന്ത്യൻ താരങ്ങളെ ഏറെ പ്രശംസിക്കുകയും, മെഡല്‍ പട്ടികയില്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. 2020ലെ ഓണ്‍ലൈന്‍ ഒളിമ്പ്യാഡില്‍ ഇന്ത്യയെ സ്വര്‍ണത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ വിദിത് ഗുജറാത്തി, പരിചയസമ്പന്നരായ കെ ശശികിരണ്‍, എസ് എല്‍ നാരായണന്‍ എന്നിവര്‍ക്കൊപ്പം പി ഹരികൃഷ്ണ, അര്‍ജുന്‍ എറിഗൈസി എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഇന്ത്യയുടെ 'എ' ടീം. പരിചയസമ്പന്നരും യുവാക്കളും ഒന്നിച്ചതാണ് സൂര്യ ശേഖര്‍ ഗാംഗുലി നയിക്കുന്ന 17 ാമത് സീഡായ ഇന്ത്യയുടെ 'സി' ടീം.

ഫിഡയുടെ ആദ്യ പത്ത് റാങ്കില്‍ ഉള്‍പ്പെട്ട കൊനേരു ഹംപിയും ഡി ഹരികയും ഉള്‍പ്പെട്ടതാണ് സ്വര്‍ണ പ്രതീക്ഷ നിലനിര്‍ത്തുന്ന ടോപ് സീഡിലുള്ള വനിത വിഭാഗം 'എ' ടീം. മികച്ച ഫോമിലുള്ള ആര്‍ വൈശാലി, ഭക്തി കുല്‍കര്‍ണി എന്നിവര്‍കൂടി എത്തുന്നതോടെ ടീമിന് കരുത്ത് വര്‍ധിക്കും. ഇന്ത്യ മുന്നോട്ടു വെക്കുന്ന മറ്റ് രണ്ട് ടീമുകളും എതിര്‍ ടീമുകളെ അടിമറിക്കാന്‍ സാധ്യതയുള്ളവരാണ്. രണ്ട്, മൂന്ന്, നാല് സീഡുകളിലുള്ള യുക്രൈന്‍, ജോര്‍ജിയ, കസാക്കിസ്ഥാന്‍ എന്നീ ടീമുകളാണ് ഇന്ത്യയുടെ എ ടീമിന് പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുക.

Also read:ഇന്ത്യയുടെ ചെസ് പൈതൃകത്തിനുള്ള ബഹുമതി ; ഒളിമ്പ്യാഡിന്‍റെ ദീപശിഖ പ്രയാണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി

ചെന്നൈയിലെ നാല്‍പത്തിനാലാം ചെസ് ഒളിമ്പ്യാഡിലേക്കുള്ള ഇന്ത്യന്‍ നിര

ഓപ്പണ്‍ വിഭാഗം:

എ ടീം: വിദിത് എസ് ഗുജറാത്തി, പി ഹരികൃഷ്ണ, അർജുൻ എറിഗൈസി, എസ്എൽ നാരായണൻ, കെ ശശികിരൺ

ബി ടീം: നിഹാൽ സരിൻ, ഡി ഗുകേഷ്, ആർ പ്രജ്ഞാനന്ദ, ബി അധിബൻ, റൗണക് സാധ്വാനി

സി ടീം: സൂര്യ ശേഖർ ഗാംഗുലി, എസ് പി സേതുരാമൻ, അഭിജിത്ത് ഗുപ്ത, കാർത്തികേയൻ മുരളി, അഭിമന്യു പുരാണിക്

വനിത വിഭാഗം:

എ ടീം: കൊനേരു ഹംപി, ഡി ഹരിക, ആർ വൈശാലി, താനിയ സച്ച്ദേവ്, ഭക്തി കുൽക്കർണി

ബി ടീം: വന്തിക അഗർവാൾ, സൗമ്യ സ്വാമിനാഥൻ, മേരി ആൻ ഗോമസ്, പദ്മിനി റൗട്ട്, ദിവ്യ ദേശ്മുഖ്

സി ടീം: ഈഷാ കർവാദേ, സാഹിതി വർഷിണി. പ്രത്യുഷ ബോഡ്ഡ, പിവി നന്ദിധ, വിശ്വ വാസ്നവാല

ചെസ് ഒളിമ്പ്യാഡ് അറിയേണ്ട വിവരങ്ങള്‍

ഓപ്പണ്‍ വിഭാഗം വിജയിക്ക് ലഭിക്കുക : ഹാമില്‍ട്ടണ്‍ റസ്സല്‍ കപ്പ്

വനിത വിഭാഗം വിജയിക്ക് ലഭിക്കുക : വെരാ മെഞ്ചിക് കപ്പ്

സംയുക്ത വിഭാഗം ആദ്യ സ്ഥാനക്കാര്‍ : നോന ഗപ്രിന്ദാഷ്വിലി ട്രോഫി

ഓപ്പണ്‍ വിഭാഗത്തിലെ ടീമുകള്‍ : 188

വനിത വിഭാഗത്തിലെ ടീമുകള്‍ : 162

ഫോര്‍മാറ്റ് : ക്ലാസിക്കല്‍ സ്വിസ് ലീഗ് ഫോര്‍മാറ്റ്

മത്സരവേദി : ഫോര്‍ പോയിന്‍റ്സ് ബൈ ഷെരാട്ടണ്‍, മാമല്ലപുരം ( ചെന്നൈയില്‍ നിന്ന ഏകദേശം 58 കിലോമീറ്റര്‍ മാത്രം അകലെ)

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.