ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് 400 വര്‍ഷം പഴക്കമുള്ള വിഗ്രഹം കണ്ടെടുത്തു. നൃത്തം ചെയ്യുന്ന ഗണേശ വിഗ്രഹമാണ് കസ്റ്റംസ് കണ്ടെടുത്തത്. വിഗ്രഹത്തിന് 130 കിലോഗ്രാം 5.25 അടി ഉയരവുമുണ്ട്.
കാഞ്ചീപുരത്ത് വച്ച് വിഗ്രഹം കടത്തി വിദേശത്ത് വില്‍പ്പന നടത്താന്‍ പദ്ധതിയുണ്ടെന്ന് ചെന്നൈ എയര്‍പോര്‍ട്ടിലെ കസ്‌റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിഗ്രഹം കണ്ടെടുത്തത്. വിഗ്രഹം കടത്തിയ സംഘത്തിലുള്ളവര്‍ക്കായി കസ്‌റ്റംസ് തിരച്ചില്‍ നടത്തുകയാണ്.
ചെന്നൈ കസ്റ്റംസ് പിടികൂടിയതില്‍ വച്ച് ഏറ്റവും ഉയരമുള്ള വിഗ്രഹമാണിത്. ചെന്നൈ എയര്‍പോട്ടില്‍ കസ്റ്റംസ് പിടികൂടുന്ന ഏറ്റവും വലിയ വിഗ്രഹവും ഇതാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.