ചെന്നൈ: നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിച്ചുവെന്ന പേരിൽ ഇൻഡിഗോ എയർലൈൻസിന് ചെന്നൈ സിറ്റി കോർപറേഷൻ 25,000 രൂപ പിഴ ചുമത്തി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളിൽ പായ്‌ക്ക് ചെയ്‌ത് മുഖാവരണം, മാസ്‌ക്, സാനിറ്റൈസർ എന്നിവ യാത്രക്കാർക്ക് നൽകിയതിനെ തുടർന്നാണ് പിഴ ഈടാക്കിയത്. ഇതിനെ സംബന്ധിച്ച് ഓഗസ്റ്റ് 19ന് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ ഡെപ്യൂട്ടി കമ്മീഷണറാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
ആഗസ്റ്റ് 13ന് തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ ഇൻഡിഗോ എയർലൈൻസ് 27 മൈക്രോൺ കട്ടിയുള്ള പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. സർക്കാർ ഉത്തരവനുസരിച്ച് ഇവ നിരോധിത വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ എയർലൈൻസിന് നോട്ടീസ് നൽകുകയായിരുന്നു. ചെന്നൈ സിറ്റി മുനിസിപ്പൽ കോർപ്പറേഷൻ ആക്‌ടിലെ (1919) സെക്ഷൻ 349, 28എ എന്നീ വകുപ്പുകൾ പ്രകാരമാണ് പിഴ ഈടാക്കിയത്.
ALSO READ: മാറ്റമില്ലാതെ പെട്രോൾ വില; ഡീസലിന് 20 പൈസ കുറഞ്ഞു