ചെന്നൈ: കഴുത്തറ്റം വെള്ളത്തില്‍ നിന്നുകൊണ്ട് ഒരു ചെസ് മത്സരം. കുട്ടികള്‍ പങ്കെടുത്ത ആകര്‍ഷകമായ ഈ മത്സരം നടന്നത് തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലാണ്. ജൂലൈ 28 മുതൽ ഓഗസ്റ്റ് 10 വരെ ചെന്നൈയിലെ മഹാബലിപുരത്ത് നടക്കാന്‍ ഒരുങ്ങുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡിന്‍റെ പ്രചരണാര്‍ഥമാണ് വെള്ളിയാഴ്‌ച(22.07.2022) മത്സരം നടത്തിയത്.
28 പേരാണ് ഒളിമ്പ്യാഡ് മത്സരത്തില്‍ പങ്കെടുത്തത്. 14 ഫ്ലോട്ടിങ് മാറ്റുകളാണ് (Floating Mat) ഇതിനായി ഒരുക്കിയത്. ആദ്യമായാണ് ഇന്ത്യ ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുന്നത്. ഇതുകൂടി കണക്കിലെടുത്ത് രാജ്യത്താകെ ചെസ് ഒളിമ്പ്യാഡിനെ കുറിച്ച് അവബോധമുണ്ടാക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.
'ഇത് നമ്മുടെ ചെന്നൈ, നമ്മുടെ ചെസ്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സംസ്ഥാനത്തെ പ്രചാരണം. രാജ്യത്തുടനീളമുള്ള സ്‌കൂളുകളിലും കോളജുകളിലുമാണ് ഇത്തരത്തില്‍ വ്യത്യസ്‌തമായ രീതിയില്‍ ചെസ് ടൂർണമെന്‍റുകള്‍ സംഘടിപ്പിക്കാന്‍ സംഘാടകരുടെ ശ്രമം.