ETV Bharat / bharat

Chandrababu Naidu Cries : സഭയിൽ ഭാര്യയെ അപമാനിച്ചു ; വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് ചന്ദ്രബാബു നായിഡു

ശേഷിക്കുന്ന കാലയളവിൽ നിയമസഭയിൽ പ്രവേശിക്കില്ലെന്നും മുഖ്യമന്ത്രിയായ ശേഷമേ തിരികെയെത്തൂവെന്നും ചന്ദ്രബാബു നായിഡു (Andhra Opposition Leader Chandrababu Naidu)

Chandrababu shed tears with emotion  chandrababu naidu  Former Andhra Pradesh chief minister N Chandrababu Naidu  Andhra Pradesh opposition leader  N Chandrababu Naidu  Former Andhra Pradesh chief minister  Former Andhra Pradesh chief minister shed tears  ആന്ധ്രാപ്രദേശ് പ്രതിപക്ഷ നേതാവ്  ചന്ദ്രബാബു നായിഡു  ടിഡിപി  നിയമസഭ  പൊട്ടിക്കരഞ്ഞ് ചന്ദ്രബാബു നായിഡു
സഭയിൽ ഭാര്യയെ അപമാനിച്ചു; വാർത്ത സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് ആന്ധ്രാ പ്രതിപക്ഷ നേതാവ്
author img

By

Published : Nov 19, 2021, 8:07 PM IST

Updated : Nov 19, 2021, 8:23 PM IST

അമരാവതി : മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ആന്ധ്രപ്രദേശ് പ്രതിപക്ഷനേതാവും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു. മംഗളഗിരിയിലെ ടിഡിപി(TDP) ഓഫിസിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു സംഭവം. ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ്(YSR Congress) അംഗങ്ങൾ നിയമസഭയിൽ ( Andhra Pradesh Assembly) ഭാര്യയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശങ്ങള്‍ (Abusive comments) നടത്തിയതിന്‍റെ പേരിലാണ് മുൻ മുഖ്യമന്ത്രി വികാരാധീനനായത്.

സഭയിൽ ഭാര്യയെ അപമാനിച്ചു ; വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് ചന്ദ്രബാബു നായിഡു

Also Read: Andhra Rain Updates : ചിറ്റൂരിൽ കനത്ത മഴ ; തിരുപ്പതി ക്ഷേത്രത്തില്‍ വെള്ളം കയറി

നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയ നായിഡു ശേഷിക്കുന്ന കാലയളവിൽ സഭയിൽ പ്രവേശിക്കില്ലെന്നും ഇനി മുഖ്യമന്ത്രി ആയതിന് ശേഷം മാത്രമേ തിരികെ വരികയുള്ളൂവെന്നും പ്രഖ്യാപിച്ചു. ഒരിക്കലും രാഷ്‌ട്രീയത്തിൽ ഇടപെടാത്ത തന്‍റെ ഭാര്യയെയാണ് ഭരണപക്ഷാംഗങ്ങൾ അപമാനിച്ചത്. തന്‍റെ 40 വർഷത്തെ രാഷ്‌ട്രീയ ജീവിതത്തിൽ ഇത്രയധികം മാനസിക പീഡനങ്ങൾ അനുഭവിച്ചിട്ടില്ല.

ഭാര്യയെ അപമാനിച്ചപ്പോൾ സ്‌പീക്കർ നിശബ്‌ദനായിരിക്കുകയാണുണ്ടായത്. തന്നെ മറുപടി പറയാൻ പോലും അനുവദിച്ചില്ല. താൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ആരും ഇത്തരത്തിൽ അപമാനിക്കപ്പെട്ടിട്ടില്ലെന്നും മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.

Last Updated : Nov 19, 2021, 8:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.