ETV Bharat / bharat

Chandrababu Naidu Moves SC അഴിമതിക്കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് ചന്ദ്രബാബു നായിഡു

Arrested in Illegal Manner : 21 മാസം മുമ്പ് രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിൽ പെട്ടെന്ന് തന്‍റെ പേര് വന്നെന്നും നിയമവിരുദ്ധമായ രീതിയിൽ അറസ്റ്റ് ചെയ്യപ്പെട്ടെന്നും രാഷ്ട്രീയ കാരണങ്ങളാൽ മാത്രം തന്‍റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയെന്നും നായിഡുവിന്‍റെ ഹർജിയിൽ പറയുന്നു.

Etv Bharat Chandrababu Naidu Moves SC  Chandrababu Naidu  Skill Development Centre Scam  Chandrababu Naidu Arrest  Chandrababu Naidu Update  തെലുങ്കുദേശം പാർട്ടി  ചന്ദ്രബാബു നായിഡു  നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതി  ആന്ധ്രാപ്രദേശ് അഴിമതി
Chandrababu Naidu Moves SC Challenging Refusal to Quash FIR
author img

By ETV Bharat Kerala Team

Published : Sep 23, 2023, 10:55 PM IST

ന്യൂഡൽഹി: ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതി കേസില്‍ തനിക്കെതിരായ എഫ്ഐആർ റദ്ദാക്കാന്‍ സുപ്രീം കോടതിയെ സമീപിച്ച് മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി (ടി ഡി പി) നേതാവുമായ ചന്ദ്രബാബു നായിഡു (Chandrababu Naidu Moves SC Challenging Refusal to Quash FIR). 2021 ഡിസംബർ ഒമ്പതിന് സമർപ്പിച്ച എഫ്‌ഐആർ റദ്ദാക്കാൻ ആന്ധ്രാപ്രദേശ് ഹൈക്കോടതി വിസമ്മതിച്ചത് ചോദ്യം ചെയ്‌താണ് നായിഡു സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡിയുടെ നിർദേശപ്രകാരമാണ് അറസ്റ്റെന്നും ചൂണ്ടിക്കാട്ടിയാണ് നായിഡു ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അന്വേഷണത്തിന്‍റെ അവസാന ഘട്ടത്തിൽ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ആന്ധ്രാ ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു.

21 മാസം മുമ്പ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പെട്ടെന്ന് തന്‍റെ പേര് വന്നെന്നും നിയമവിരുദ്ധമായ രീതിയിൽ അറസ്റ്റ് ചെയ്യപ്പെട്ടെന്നും രാഷ്ട്രീയ കാരണങ്ങളാൽ മാത്രം തന്‍റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയെന്നും നായിഡുവിന്‍റെ ഹർജിയിൽ പറയുന്നു. ഭരണപ്രതികാരവും ഏറ്റവും വലിയ പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയെ അട്ടിമറിക്കാനുള്ള സംഘടിത പ്രചാരണമാണിതെന്നും നായിഡു ഹര്‍ജിയില്‍ പറഞ്ഞു.

ഒരു ജനപ്രതിനിധി തന്‍റെ ഭരണകാലയളവില്‍ ചെയ്‌ത ഏതെങ്കിലും ശുപാർശയുമായോ തീരുമാനവുമായോ ബന്ധപ്പെട്ട കുറ്റകൃത്യത്തെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന് ബന്ധപ്പെട്ട അധികൃതരുടെ മുന്‍കൂര്‍ അനുമതിയില്ലാതെ അന്വേഷണം നടത്താന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും വിധികള്‍ ഉദ്ധരിച്ച് നായിഡുവിന്‍റെ അഭിഭാഷകന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

Also Read: Chandrababu Naidu Arrest NSG Report| വൻ സുരക്ഷ വീഴ്‌ച; ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റില്‍ ഗുരുതര പരാമര്‍ശങ്ങളുമായി എൻഎസ്‌ജി റിപ്പോര്‍ട്ട്

ഇത്തരത്തില്‍ അംഗീകാരമില്ലാതെ ഏറ്റെടുക്കുന്ന ഏതൊരു അന്വേഷണവും അസാധുവാകും. ഹർജിക്കാരനെതിരെയുള്ള ആരോപണം മുഖ്യമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിൽ എടുത്ത തീരുമാനങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ഹർജിയിൽ പറയുന്നു.

അറസ്റ്റിന്‍റെ നാൾവഴി: സെപ്‌റ്റംബർ ഒന്‍പതിനായിരുന്നു ചന്ദ്രബാബു നായിഡുവിനെ ആന്ധ്രാപ്രദേശ് പൊലീസും സിഐഡിയും ചേർന്ന് അറസ്റ്റ് ചെയ്‌തത് (N Chandrababu Naidu Arrest). തുടർന്ന് മെഡിക്കൽ പരിശോധനകൾക്ക് ശേഷം സെപ്‌റ്റംബർ 10 ന് രാവിലെ അദ്ദേഹത്തെ അഴിമതി വിരുദ്ധ ബ്യൂറോ കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസം റിമാൻഡ് ചെയ്‌ത നായിഡുവിന്‍റെ കസ്റ്റഡി കാലാവധി ഈ മാസം 22 വരെയാണ്.

ചന്ദ്രബാബു നായിഡുവിനെതിരായ ആരോപണങ്ങൾ: സംസ്ഥാന നൈപുണ്യ വികസന കോർപ്പറേഷനുമായി (AP Skill Development Corporation) ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡു 250 കോടിയോളം രൂപയുടെ അഴിമതി നടത്തി എന്നതായിരുന്നു കേസ്. 2015ൽ ആവിഷ്‌കരിച്ച പദ്ധതിക്കായി സര്‍ക്കാര്‍ 3,350 കോടിയുടെ കരാർ ജർമൻ കമ്പനിയുമായി ഒപ്പിട്ടിരുന്നു. ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാർ ഈ തുകയിൽ നിന്നും കോടികൾ വകമാറ്റിയെന്നാണ് സി ഐ ഡി കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.