ചണ്ഡിഖഡ്: നഗരത്തിൽ ജൂൺ 17ന് 32 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇതോടെ ചണ്ഡിഖഡിൽ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 61,310 ആയി ഉയർന്നു.
Also Read: മഹാ കുംഭമേളയ്ക്കിടയിലെ കൊവിഡ് പരിശോധന അഴിമതിയിൽ കേസ് രജിസ്റ്റർ ചെയ്‌ത് സർക്കാർ
കഴിഞ്ഞ 24 മണിക്കൂറിൽ 96 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 60,076 ആയി. നിലവിൽ 432 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
Also Read: തെലങ്കാനയിൽ 1,492 പേർക്ക് കൂടി കൊവിഡ്: 13 മരണം
മൂന്ന് മരണങ്ങളാണ് നഗരത്തിൽ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ആകെ മരണസംഖ്യ 802 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 1,820 സാമ്പിളുകളാണ് നഗരത്തിൽ നിന്ന് മാത്രം പരിശോധിച്ചത്.