ETV Bharat / bharat

വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ് ; അന്വേഷണം ഊർജിതമാക്കി പൊലീസ്

6 പേരാണ് വിദ്യാർഥിനിയെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കിയത്

author img

By

Published : Aug 26, 2021, 4:03 PM IST

Mysore gang rape case  MBA student gang rape  ADGP arrives in Chamundi hills  gang rape in Chamundi hills  കൂട്ടബലാത്സംഗം  വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം  ചാമുണ്ഡി ഹിൽസ്  ചാമുണ്ഡി ഹിൽസ് കൂട്ടബലാത്സംഗം
ചാമുണ്ഡി ഹിൽസിൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

ബെംഗളൂരു : മൈസൂരിലെ ചാമുണ്ഡി ഹിൽസിൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

കർണാടക എഡിജിപി പ്രതാപ് റെഡ്ഡി സംഭവ സ്ഥലം സന്ദർശിച്ചു. ചാമുണ്ഡി ഹിൽസിന് സമീപത്തെ മദ്യശാലകളിൽ നിന്നടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

Also Read: മാവൂരിൽ അജ്ഞാത സംഘം ബസ്‌ തകർത്തു ; ഒരു മാസത്തിനിടെ അഞ്ച് സമാന അക്രമങ്ങൾ

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് വിദ്യാർഥിനിയെ ആറുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. കാമുകനൊപ്പം ചാമുണ്ഡി ഹിൽസിൽ എത്തിയതായിരുന്നു പെണ്‍കുട്ടി.

കാമുകന്‍റെ ഒപ്പമുള്ള പെണ്‍കുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയ ആറംഗ സംഘം ഇവരോട് മൂന്ന് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

ആദ്യം കമിതാക്കൾ ഇത് സമ്മതിച്ചെങ്കിലും പണം കണ്ടെത്താനായില്ല. തുടർന്ന് സംഘം ഇവരെ ആക്രമിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്ന യുവാവിനെ മർദിച്ച് അവശനാക്കിയ ശേഷം ഇവർ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. ശേഷം പെണ്‍കുട്ടിയുടെ മൊബൈലുമായി സംഘം കടന്നുകളയുകയായിരുന്നു.

അവശ നിലയിൽ കണ്ടെത്തിയ പെണ്‍കുട്ടിയെയും കാമുകനേയും നാട്ടുകാരാണ് രക്ഷിച്ചത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾ 20-30 വയസിനും ഇടയിലുളള പ്രദേശവാസികളാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.

അതേസമയം പ്രതികളെ ഇതേവരെ അറസ്റ്റ് ചെയ്യാത്തതിൽ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്. പൊലീസ് അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ദേശീയ വനിത കമ്മിഷൻ വിഷയത്തിൽ സ്വമേധയാ കേസെടുത്തു.

കുറ്റവാളികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.