ന്യൂഡൽഹി: രാജ്യം കൊവിഡിനെതിരെ പോരാടുന്നതിലും മികച്ച രീതിയിലാണ് കൊവിഡിനെ സംബന്ധിക്കുന്ന വിവരങ്ങൾ മൂടിവക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി. ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കൃത്യമായ കണക്ക് ആർക്കും അറിയില്ല. ഈ വിവരങ്ങൾ കേന്ദ്ര സർക്കാർ ജനങ്ങളിൽ നിന്ന് മറച്ചുവക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 9.42 ശതമാനമായി കുറഞ്ഞുവെന്നും കൊവിഡിൽ നിന്ന് രോഗമുക്തി നേടിയവരുടെ കണക്ക് രോഗം സ്ഥിരീകരിക്കുന്നവരേക്കാൾ ഉയർന്നു തന്നെയാണെന്നും കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം 2,08,921 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 4,157 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തുവെന്ന് ഇന്നലെ ആരോഗ്യമന്ത്രാലയം അറിയിച്ചു.
READ MORE: ഗംഗ നദീതീരത്ത് നൂറിലധികം ശവക്കുഴികൾ കണ്ടെത്തി
ഉത്തർപ്രദേശിലെ ഗംഗ തീരത്ത് മനുഷ്യാവശിഷ്‌ടങ്ങൾ ഉണ്ടെന്ന് കരുതുന്ന നൂറിലധികം ശവക്കുഴികൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇത് പ്രദേശത്തെ ജനങ്ങളിൽ പരിഭ്രാന്തി സൃഷ്‌ടിച്ചിട്ടുണ്ട്. ബിഹാറിലെ ബുക്‌സറിനടുത്തെ ഗംഗ നദിയിൽ നാല് ഡസനോളം മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി കണ്ടെത്തിയിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ് ഇതെന്നും ആക്ഷേപം ഉയർന്നിരുന്നു.
സംഭവത്തിൽ ജഡങ്ങള്‍ ഒഴുക്കിയതിലുള്‍പ്പെട്ടവരില്‍ ഒരാളെ കണ്ടെത്തുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് പൊലീസിന്‍റെ നിര്‍ദേശപ്രകാരമാണ് താന്‍ മൃതദേഹങ്ങള്‍ ഒഴുക്കിയതെന്ന് ഇയാൾ ഇടിവിയോട് വ്യക്തമാക്കിയിരുന്നു.
READ MORE: ഗംഗയില്‍ 4 ഡസൻ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നു