ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 1.40 കോടിയിലധികം കൊവിഡ് വാക്സിൻ ഡോസുകൾ ലഭ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത മൂന്ന് ദിവസങ്ങളിലായി 96,490 വാക്സിൻ ഡോസുകൾ കൂടി നല്‍കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
also read: ലോക്ക് ഡൗണ്‍ രീതി മാറും; നിയന്ത്രണം രോഗവ്യാപനത്തിന്‍റെ തീവ്രത അനുസരിച്ച്
26.68 കോടിയിലധികം (26,68,36,620) വാക്സിനേഷൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ആകെ ഉപയോഗം പാഴായിപ്പോയതടക്കം 25,27,66,396 ഡോസുകളാണന്നും മന്ത്രാലയം വ്യക്തമാക്കി.