ചെന്നൈ: കൊവിഡ് വാക്സിന്‍ ഉല്‍പ്പാദനം ആരംഭിക്കുന്നതിന് നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ . വര്‍ധിച്ചുവരുന്ന വാക്സിന്‍റെ ആവശ്യകത പരിഗണിച്ച് ചെങ്കല്‍പേട്ടിലെ എച്ച്‌എൽഎൽ ബയോടെക് യൂണിറ്റില്‍ വാക്സിന്‍ ഉല്‍പ്പാദനം ആരംഭിക്കുന്നതിനുള്ള സഹായം ലഭ്യമാക്കണമെന്നും എല്ലാ പിന്തുണയും തമിഴ്നാട് സര്‍ക്കാര്‍ നല്‍കുമെന്നും ചെങ്കല്‍പേട്ടിലെ എച്ച്‌എൽഎൽ ബയോടെക് പരിസരം പരിശോധിച്ച ശേഷം സ്റ്റാലിൻ അറിയിച്ചു.
Read Also…..തമിഴ്നാട്ടിലും ലോക്ക്ഡൗണ്‍ നീട്ടി; കര്‍ശന നിയന്ത്രണങ്ങള്‍
എച്ച്എൽഎൽ ഡയറക്ടർ ഡോ. വിജയൻ, തമിഴ്‌നാട് സർക്കാറിന്റെ ഇൻഡസ്ട്രീസ് പ്രിൻസിപ്പൽ സെക്രട്ടറി എൻ മുരുകാനന്ദം എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള വ്യവസായ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയറിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് എച്ച്എൽഎൽ ബയോടെക്.