ETV Bharat / bharat

കൊവിഡ് അവലോകന യോഗം: ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് കേന്ദ്രം; കിട്ടാനുള്ള ഫണ്ട് വേണമെന്ന് കേരളം - Kerala Covid Latest News

Covid JN 1 Varient : ശാസ്ത്രീയ ഗവേഷണങ്ങൾ നടന്നുവരികയാണെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, ജാഗ്രത വേണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് നീങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയും വ്യക്തമാക്കി.

Etv Bharat COVID JN1  No Need to Be Panic on New Covid Varient  കൊവിഡ് അവലോകന യോഗം  ആശങ്ക വേണ്ട ജാഗ്രത മതി  Covid JN 1 Varient  കൊവിഡ് 19 ഉപവകഭേദം  Union Health Ministry on covid 19  കേന്ദ്ര ആരോഗ്യമന്ത്രി  Kerala Covid Update  Kerala Covid Crisis  Kerala Covid Latest News  India Covid
Centre Says No Need to Be Panic on New Covid Varient
author img

By ETV Bharat Kerala Team

Published : Dec 20, 2023, 9:43 PM IST

Updated : Dec 20, 2023, 10:51 PM IST

ന്യൂഡൽഹി: പുതിയ കൊവിഡ് ഉപവകഭേദമായ ജെഎൻ 1 (JN 1 Varient) നെപ്പറ്റി ആശങ്ക പടരവെ ആശ്വാസ വാർത്തയുമായി കേന്ദ്രസർക്കാർ. പുതിയ ഉപവകഭേദത്തെപ്പറ്റി ശാസ്ത്രീയ ഗവേഷണങ്ങൾ നടന്നുവരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു (Centre Says No Need to Be Panic on New Covid Varient). ജെഎൻ 1 കൊവിഡ് കേസുകളുടെ ക്ലസ്റ്ററുകൾ ഒരിടത്തും രൂപപ്പെട്ടിട്ടില്ലെന്നും ഇന്ന് നടന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യ മന്ത്രാലയം (Union Health Ministry ) വ്യക്തമാക്കി.

പുതിയ ഉപവകഭേദത്തെക്കുറിച്ച് ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജെഎൻ 1 ന്‍റെ ദ്രുതഗതിയിലുള്ള വ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന, അതിനെ ഒരു പ്രത്യേക വകഭേദം ആയി തരംതിരിച്ചിട്ടുണ്ട്. എന്നാൽ ഇത് കുറഞ്ഞ അപകടസാധ്യത ഉയർത്തുന്നതാണെന്നാണ് കണക്കാക്കപ്പെടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേ സമയം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് നീങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ (Health Minister Mansukh Mandaviya) പറഞ്ഞു. ജനങ്ങൾക്കിടയിലേക്ക് ബോധവത്കരണം എത്തിക്കുകയാണ് വേണ്ടത്. സംസ്ഥാനങ്ങൾക്കാവശ്യമായ എല്ലാ പിന്തുണയും കേന്ദ്രം നൽകും. കൊവിഡിനെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടായി നിൽക്കേണ്ടതും ഒരുമിച്ച് പ്രവർത്തിക്കേണ്ടതും എല്ലാ സംസ്ഥാന സർക്കാരുകളുടെയും ഉത്തരവാദിത്തമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Also Read: വീണ്ടും മാസ്‌കിലേക്ക്; കേരളത്തിലെ കൊവിഡ് വ്യാപനം മൂലം മാസ്‌ക് നിർബന്ധമാക്കി കർണാടക

ബോധവത്കരണത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി പ്രത്യേകം എടുത്തുപറഞ്ഞ മൻസുഖ് മാണ്ഡവ്യ വ്യാജ വാർത്തകളെ തടയണമെന്നും ആവശ്യപ്പെട്ടു. വസ്‌തുതാപരമായി ശരിയായ വിവരങ്ങൾ മാത്രം പ്രചരിപ്പിക്കാനും വ്യാജ വാർത്തകൾ തടഞ്ഞ് ഇൻഫോഡെമിക് നിയന്ത്രിക്കാനും, ഇങ്ങനെ ജനങ്ങളുടെ പരിഭ്രാന്തിയും ലഘൂകരിക്കാനും കേന്ദ്രമന്ത്രി സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.

അതേ സമയം ഡല്‍ഹിയില്‍ 11 പേരില്‍ കൊവിഡിന്‍റെ പുതിയ വകഭേദമായ ജെഎന്‍1 സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.

ഫണ്ട് വേണമെന്ന് കേരളം: കൊവിഡ് അവലോകന യോഗത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പിന് അര്‍ഹമായ കേന്ദ്ര വിഹിതമായ എന്‍എച്ച്എം ഫണ്ട് (NHM Fund) അനുവദിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്രം നിര്‍ദേശിച്ച പ്രകാരമുള്ള കോ ബ്രാന്‍റിങ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നിട്ടും ഫണ്ട് തടഞ്ഞ് വച്ചിരിക്കുന്നത് എന്‍എച്ച്എമ്മിന്‍റെ പല പ്രവര്‍ത്തനങ്ങളേയും ബാധിക്കുന്നുണ്ട്.

കഴിഞ്ഞ മാസം പോലും സംസ്ഥാന ഫണ്ട് മാത്രം ഉപയോഗിച്ചാണ് ജിവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കിയത്. അതിനാല്‍ എത്രയും വേഗം ഫണ്ട് ലഭ്യമാക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.

എന്‍എച്ച്എം ഫണ്ടായി കേന്ദ്രം അനുവദിക്കേണ്ടത് 826.02 കോടിയാണെന്ന് സംസ്ഥാനം അവകാശപ്പെടുന്നു. സംസ്ഥാനം 550.68 കോടിയും. എന്‍എച്ച്എം പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കുന്ന 409.05 കോടി രൂപയില്‍ ക്യാഷ് ഗ്രാന്‍റായി 371.20 കോടി രൂപയാണ് ധനകാര്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ളത്. ഈ തുക 4 ഗഡുക്കളായാണ് (25 ശതമാനം വീതം) അനുവദിക്കുന്നത്. ഒരു ഗഡു 92.80 കോടി രൂപയാണ്.

Also Read: അനാവശ്യ ഭീതി സൃഷ്‌ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു, കൊവിഡ് ബാധിച്ച് ഇപ്പോള്‍ ആരും മരിച്ചിട്ടില്ല; മന്ത്രി വീണാ ജോര്‍ജ്

3 ഗഡുക്കള്‍ അനുവദിക്കേണ്ട സമയം ഇതിനകം കഴിഞ്ഞെങ്കിലും ഒരു ഗഡു പോലും അനുവദിച്ചിട്ടില്ല. 278.4 കോടി രൂപ കേന്ദ്രം കുടിശികയായി നല്‍കാനുള്ളതായി സംസഥാനം അവകാശപ്പെടുന്നു. പദ്ധതിക്കുള്ള സംസ്ഥാന വിഹിതം മുടക്കമില്ലാതെ ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ കേരളത്തിന്‍റെ സംസ്ഥാന വിഹിതമുപയോഗിച്ചാണ് എന്‍എച്ച്എം പദ്ധതികള്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.

Last Updated : Dec 20, 2023, 10:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.