ETV Bharat / bharat

പത്ത് സംസ്ഥാനങ്ങളിൽ കൊവിഡ് രൂക്ഷം ; സ്ഥിതി വിലയിരുത്തി കേന്ദ്രം - covid 19 cases india

കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഒഡിഷ, അസം, മിസോറാം, മേഘാലയ, ആന്ധ്രാപ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടിയ സാഹചര്യത്തിലായിരുന്നു അവലോകനയോഗം.

centre reviews covid situation  covid situation in 10 states  പത്ത് സംസ്ഥാനങ്ങളിൽ കോവിഡ് രൂക്ഷം  അവലോകന യോഗം ചേർന്ന് കേന്ദ്രം  covid 19 cases india  covid kerala
പത്ത് സംസ്ഥാനങ്ങളിൽ കോവിഡ് രൂക്ഷം; അവലോകന യോഗം ചേർന്ന് കേന്ദ്രം
author img

By

Published : Aug 1, 2021, 12:24 AM IST

Updated : Aug 1, 2021, 6:35 AM IST

ന്യൂഡൽഹി : കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 10 സംസ്ഥാനങ്ങളിലെ സ്ഥിതി അവലോകനം ചെയ്ത് കേന്ദ്രം. കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഒഡിഷ, അസം, മിസോറാം, മേഘാലയ, ആന്ധ്രാപ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടിയ സാഹചര്യത്തിലാണ് കേന്ദ്രം അവലോകന യോഗം നടത്തിയത്.

Also Read: പാർലമെന്‍റിലെ പെഗാസസ് പ്രതിഷേധം; നഷ്ടം 133 കോടി

ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ, 10 ശതമാനത്തിലധികം ടിപിആർ ഉള്ള ജില്ലകളിൽ ജനക്കൂട്ടം നിയന്ത്രിക്കുന്നതിനും മാർഗനിർദേശങ്ങൾ നൽകുന്നതിനും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

കൊവിഡ് നിരീക്ഷണത്തിനും നിയന്ത്രണത്തിനുമായി സ്വീകരിച്ച പൊതുജനാരോഗ്യ നിർദേശങ്ങൾ അതത് സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് അധികൃതര്‍ യോഗത്തിൽ വിശദീകരിച്ചു. കൊവിഡ് സ്ഥിതി കൈകാര്യം ചെയ്യാനുള്ള മാർഗങ്ങൾ ആരോഗ്യ സെക്രട്ടറി യോഗത്തിൽ പങ്കുവച്ചു.

ഹോം ഐസൊലേഷനിൽ കഴിയുന്നവർക്ക് കൃത്യമായ ചികിത്സ നൽകണമെന്നും നിലവിൽ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാവീഴ്ചകൾ സംഭവിച്ചാൽ അത് സ്ഥിതി വഷളാക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, പിഎസ്എ പ്ലാന്‍റുകൾ എന്നിവ അനുവദിച്ച് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

പ്രതിദിനം 40,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്ന് ഐസിഎംആർ മുന്നറിയിപ്പ് നൽകി. വിവിധ സംസ്ഥാനങ്ങളിലെ 46 ജില്ലകളിൽ പത്ത് ശതമാനത്തിലധികം പോസിറ്റിവിറ്റി കാണിക്കുകയും 53 ജില്ലകളിൽ അഞ്ച് ശതമാനം മുതൽ 10 ശതമാനം വരെ പോസിറ്റിവിറ്റി നിരക്ക് കാണിക്കുകയും ചെയ്യുന്നുണ്ട്.

ഈ സ്ഥലങ്ങളിലെ പരിശോധന വേഗത്തിലാക്കാനും ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

Last Updated : Aug 1, 2021, 6:35 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.