ന്യൂഡൽഹി: ദീപാവലി സമ്മാനമായി പെടോൾ, ഡീസല്‍ വില കുറച്ച് കേന്ദ്ര സർക്കാർ. എക്‌സൈസ് തീരുവ കുറച്ചതിനെ തുടർന്നാണ് പെട്രോളിനും ഡീസലിനും വില കുറയുന്നത്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറയുക. നാളെ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
ഡീസൽ വിലയിൽ വരുന്ന കുറവ്, വരാൻ പോകുന്ന റാബി സീസണിൽ കർഷകർക്ക് ഉപയോഗ പ്രദമാകുമെന്നും സംസ്ഥാന സർക്കാരുകളും നികുതിയിൽ ഇളവ് വരുത്തണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് ബാരലിന് വലിയ വർധനവാണുണ്ടാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിനമാണ് ഇന്ധനവില വർധിച്ചിരുന്നത്. വാണിജ്യ അടിസ്ഥാനത്തിലുള്ള സിലിണ്ടറുകൾക്കും മണ്ണെണ്ണക്കും വില വർധിച്ചിരുന്നു.
ALSO READ: വിനോദ നികുതി ഒഴിവാക്കും; തിയേറ്ററുകള്‍ക്ക് കൂടുതല്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍