ന്യൂഡൽഹി: 2024 ലെ കലണ്ടർ പുറത്തിറക്കി കേന്ദ്രസർക്കാർ. ഓരോ മാസവും ഓരോ പ്രമേയവുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയ കലണ്ടറാണ് ഇന്നലെ (വെള്ളി) കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പ്രകാശനം ചെയ്‌തത്. നമ്മുടെ ശപഥം വികസിത ഇന്ത്യ എന്നതാണ് കലണ്ടറിന്‍റെ പ്രധാന പ്രമേയം.
കലണ്ടറിന്‍റെ ഓരോ പേജിലും ക്യൂ ആർ കോഡ് നൽകിയിരിക്കുന്നു. ഈ കോഡ് സ്‌കാൻ ചെയ്‌താൽ ആ മാസവുമായി ബന്ധപ്പെട്ട പ്രമേയം ഫോണിൽ കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജനസൗഹൃദ നയങ്ങളും പദ്ധതികളും സംരംഭങ്ങളും നടപ്പാക്കിയതിലൂടെ ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തിൽ വന്ന സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ പരിവർത്തനം കലണ്ടറിലെ പ്രമേയങ്ങളില്‍ പ്രതിഫലിക്കുന്നു.
-
'Humara Sankalp-Viksit Bharat'
— Anurag Thakur (@ianuragthakur) December 30, 2023 " class="align-text-top noRightClick twitterSection" data="
Delighted to launch the Government of India calendar for 2024 with the above motto. As we enter the new year, it's time to strengthen our resolve to achieve this objective.
With different themes for every month and a QR code providing further… pic.twitter.com/HVIU2cHwwL
">'Humara Sankalp-Viksit Bharat'
— Anurag Thakur (@ianuragthakur) December 30, 2023
Delighted to launch the Government of India calendar for 2024 with the above motto. As we enter the new year, it's time to strengthen our resolve to achieve this objective.
With different themes for every month and a QR code providing further… pic.twitter.com/HVIU2cHwwL'Humara Sankalp-Viksit Bharat'
— Anurag Thakur (@ianuragthakur) December 30, 2023
Delighted to launch the Government of India calendar for 2024 with the above motto. As we enter the new year, it's time to strengthen our resolve to achieve this objective.
With different themes for every month and a QR code providing further… pic.twitter.com/HVIU2cHwwL
കലണ്ടറിലെ പേജുകളിൽ പ്രമേയമാക്കപ്പെട്ട സർക്കാർ നേട്ടങ്ങളെപ്പറ്റി ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വാചാലനായി. "എല്ലാ മാസവും വ്യത്യസ്‌ത പ്രമേയങ്ങളും, അവയെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാനുള്ള ക്യൂ ആർ കോഡുമായി ഈ കലണ്ടർ നാം വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നു. അവ റെയിൽവേ, അടിസ്ഥാന സൗകര്യങ്ങൾ, സ്റ്റാർട്ടപ്പുകൾ, എല്ലാറ്റിനുമുപരിയായി അഴിമതി രഹിത സർക്കാർ എന്നിങ്ങനെയുള്ള നേട്ടങ്ങളാണ്.” കേന്ദ്രമന്ത്രി പറഞ്ഞു.
സ്വയംപര്യാപ്‌തതയിലേക്ക് ഇന്ത്യ വൻ കുതിച്ചുചാട്ടം നടത്തിയതായും മന്ത്രി പറഞ്ഞു. മൊബൈൽ ഫോണുകളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരിൽ രണ്ടാം സ്ഥാനത്തായിരുന്ന ഒരു രാജ്യം ഇന്ന് രണ്ടാമത്തെ വലിയ നിർമ്മാതാവാണ്. വാക്‌സിനുകൾ ഇറക്കുമതി ചെയ്‌തിരുന്ന ഒരു രാജ്യം ഇപ്പോൾ ലോകം മുഴുവൻ വാക്‌സിനുകൾ വിതരണം ചെയ്യുന്നു. ഇന്ത്യ ഇന്ന് വലിയ ഉത്പാദകരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻപ് ഇന്ത്യൻ സാന്നിദ്ധ്യം ഇല്ലാതിരുന്ന ഇടങ്ങളിൽ പോലും, ഇന്ത്യ ഇപ്പോൾ നിർണായക ശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്ന് മൂന്നാമത്തെ വലിയ സ്‌റ്റാർട്ടപ്പ് ഇക്കോസിസ്‌റ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.