ETV Bharat / bharat

കേന്ദ്രം പരാജയം മറച്ചു വയ്ക്കാൻ ശ്രമിക്കുന്നുവെന്ന് കെജ്‌രിവാള്‍ - ഓക്സിജൻ ക്ഷാമം

ഓക്‌സിജൻ ക്ഷാമത്തിന്‍റെ പരാജയം മറയ്ക്കാൻ കേന്ദ്രം തെറ്റായ പ്രസ്‌താവനകൾ നടത്തുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി

Centre giving false statements  delhi govt. against centre  oxygen issue  delhi oxygen crisis  കേന്ദ്രം തെറ്റായ പ്രസ്‌താവനകൾ നൽകുന്നു  കേന്ദ്രത്തിനെതിരെ ഡൽഹി സർക്കാർ  ഓക്സിജൻ ക്ഷാമം  ഡൽഹി ഓക്സിജൻ ക്ഷാമം
ഓക്‌സിജൻ ക്ഷാമം; പരാജയം മറച്ചുവെക്കാൻ കേന്ദ്രം തെറ്റായ പ്രസ്‌താവനകൾ നൽകുന്നെന്ന് കെജ്‌രിവാൾ
author img

By

Published : Apr 26, 2021, 9:52 AM IST

ന്യൂഡൽഹി: എട്ട് പ്രഷർ സ്വിംഗ് അഡ്സോർപ്ഷൻ (പിഎസ്എ) ഓക്‌സിജൻ ജനറേഷൻ പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിന് ഡൽഹി സർക്കാർ കാലതാമസം വരുത്തുന്നു എന്ന കേന്ദ്ര സർക്കാരിന്‍റെ ആരോപണത്തെ തള്ളി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇതുവരെ ഇത്തരത്തിലുള്ള ഒരു പ്ലാന്‍റ് മാത്രമാണ് ഡൽഹിയിൽ പ്രവർത്തന സജ്ജമായിട്ടുള്ളു എന്നും കെജ്‌രിവാൾ വ്യക്തമാക്കി. ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാനായി കേന്ദ്ര സർക്കാരിനോട് ചേർന്ന് പ്രവർത്തിക്കുകയാണ് ഡൽഹി സർക്കാരെന്നും എന്നാൽ ഈ സമയത്തും തെറ്റായ വിവരങ്ങൾ മാത്രം പുറത്തു വിടുന്ന കേന്ദ്ര സർക്കാരിന്‍റെ നീക്കം അങ്ങേയറ്റം അപലപനീയമാണെന്നും ഡൽഹി സർക്കാർ ഇറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

ഇന്ത്യയിലുടനീളം 162 പി‌എസ്‌എ പ്ലാന്‍റുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നതായും 2020 ഒക്ടോബറിൽ ടെൻഡർ നൽകിയതായും എല്ലാവർക്കും അറിയാമെന്നും ഡൽഹി സർക്കാർ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പി‌എം കെയേഴ്‌സ് ഫണ്ടിലൂടെ പ്ലാന്‍റുകൾ സ്ഥാപിക്കേണ്ടതായിരുന്നുവെന്നും ഒരു രൂപ പോലും ഇതിനായി സംസ്ഥാന സർക്കാരുകൾക്ക് നൽകിയില്ലെന്നും ഡൽഹി സർക്കാർ കുറ്റപ്പെടുത്തി. ഈ പ്ലാന്‍റുകളെല്ലാം 2020 ഡിസംബറോടെ സ്ഥാപിച്ച് സംസ്ഥാന സർക്കാരുകൾക്ക് കൈമാറേണ്ടതായിരുന്നെന്നും പ്രസ്‌താവനയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഡൽഹിയിലെ എട്ട് ഓക്‌സിജൻ പ്ലാന്‍റുകളിൽ ഏഴെണ്ണവും ഡൽഹിയിലെ സർക്കാർ ആശുപത്രികളിലും ഒരെണ്ണം സഫ്‌ദർഗഞ്ചിലെ സെൻട്രൽ സർക്കാർ ആശുപത്രിയിലുമാണ് സ്ഥാപിക്കേണ്ടിയിരുന്നത്. കേന്ദ്ര സർക്കാരുമായി ഒന്നിലധികം തവണ ബന്ധപ്പെട്ടതിന് ശേഷം, 2021 മാർച്ച് ആദ്യം അഞ്ച് ആശുപത്രികളിലേക്കുള്ള പ്ലാന്‍റുകൾക്ക് അനുമതി ലഭിച്ചെന്നും എന്നാൽ കേന്ദ്ര സർക്കാർ ടെണ്ടർ നൽകിയ ആൾ പ്രതികരിക്കാത്തതിനെ തുടർന്ന് വീണ്ടും സർക്കാരുമായി ബന്ധപ്പെട്ടെന്നും ഒടുവിൽ ഒര് പ്ലാന്‍റ് മാത്രമേ ഇന്നുവരെ പ്രവർത്തനക്ഷമമാക്കിയിട്ടുള്ളൂ എന്നും ഡൽഹി സർക്കാർ വ്യക്തമാക്കി.

പ്ലാന്റുകളുടെ കാലതാമസത്തിന് ഡൽഹി സർക്കാരിൽ നിന്ന് സൈറ്റ് സർട്ടിഫിക്കറ്റ് ലഭ്യമല്ലെന്ന ന്യായീകരണം കേന്ദ്രസർക്കാർ ഇപ്പോൾ ഉന്നയിക്കുന്നുവെന്നറിഞ്ഞപ്പോൾ തങ്ങൾ ഞെട്ടിപ്പോയെന്നും ഇത് ഒരിക്കലും കേന്ദ്രം ഡൽഹി സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്രം പറയുന്നതൊക്കെ അസത്യമാണെന്നും പ്രസ്‌താവനയിൽ ഡൽഹി സർക്കാർ വ്യക്തമാക്കി. കേന്ദ്രത്തിന്‍റെ സ്വന്തം സഫ്‌ദർഗഞ്ച് ആശുപത്രിയിൽ പോലും പി‌എസ്‌എ പ്ലാന്‍റ് പ്രവർത്തനക്ഷമമാക്കാതിരുന്നത് കാണിക്കുന്നത് കേന്ദ്രം സ്വന്തം നുണകളുടെ വലയിൽ അകപ്പെട്ടിരിക്കുന്നതാണെന്നും കെജ്‌രിവാൾ സർക്കാർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.