ETV Bharat / bharat

രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ നവംബർ 30 വരെ നീട്ടി - Centre extends COVID-19 restrictions news

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്‌ ഭല്ല, കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് തീരുമാനം

കൊവിഡ് നിയന്ത്രണങ്ങൾ നവംബർ 30 വരെ നീട്ടി  കൊവിഡ് നിയന്ത്രണങ്ങൾ  ഇന്ത്യയിലെ കൊവിഡ് നിയന്ത്രണങ്ങൾ  കൊവിഡ് നിയന്ത്രണങ്ങൾ  നവംബർ 30 വരെ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി  india covid news  covid news india  COVID-19 restrictions extended till November 30  Centre extends COVID-19 restrictions news  Centre extends COVID-19 restrictions latest news
രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ നവംബർ 30 വരെ നീട്ടി
author img

By

Published : Oct 28, 2021, 8:58 PM IST

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ നവംബർ 30 വരെ നീട്ടി. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകളിൽ കുറവ് റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ നവംബർ 30 വരെ നീട്ടിയത്. വരും ദിവസങ്ങളിൽ ആഘോഷങ്ങളും ഉത്സവങ്ങളും നടക്കാനിരിക്കെയാണ് കേന്ദ്രത്തിന്‍റെ തീരുമാനം.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്‌ ഭല്ല, കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് തീരുമാനമായത്. രാജ്യത്ത് 24 മണിക്കൂറിനിടെ 16,156 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ALSO READ: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 139.5 അടിയാക്കണമെന്ന് സുപ്രീം കോടതി

ഇതോടെ ആകെ രോഗികളുടെ എണ്ണം 3,42,31,809 ആയി. 733 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ജീവഹാനി സംഭവിച്ചവരുടെ എണ്ണം 4,56,386 ആയി. നിലവിൽ രാജ്യത്തെ ആകെ സജീവ രോഗികളുടെ എണ്ണം 1,60,989 ആണ്.

അതേസമയം സംസ്ഥാനത്ത് ബുധനാഴ്‌ച 7738 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ആകെ മരണം 30,685 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5460 പേര്‍ രോഗമുക്തി നേടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.