ന്യൂഡൽഹി: നാഗാലാൻഡിനെ ആറ് മാസത്തേക്ക് കൂടി പ്രശ്നബാധിത പ്രദേശമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാനത്ത്, സായുധ സേന പ്രത്യേക അധികാര നിയമത്തിന്‍റെ (എഎഫ്‌എസ്‌പിഎ) അടിസ്ഥാനത്തിലുള്ള സായുധ സേനയുടെ പ്രവർത്തനമാണ് ആറ് മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.
നാഗാലാൻഡ് സംസ്ഥാനം അസ്വസ്ഥവും അപകടകരവുമായ അവസ്ഥയിലാണെന്ന് കേന്ദ്ര സർക്കാർ പറയുന്നു. സംസ്ഥാനത്ത് ജനങ്ങളെ നിയന്ത്രിക്കാൻ സായുധ സേനയുടെ സേവനം ആവശ്യമാണ്. 1958 ലെ സായുധ സേനയുടെ പ്രത്യേക അധികാര നിയമത്തിലെ 3-ാം വകുപ്പ് പ്രകാരമാണ് നാഗാലാൻഡിനെ പ്രശ്ന ബാധിത പ്രദേശമായി പ്രഖ്യാപിച്ച് സായുധ സേനയെ വിന്യസിപ്പിച്ചത്. 2021 ജൂൺ 30 മുതൽ ആറ് മാസക്കാണ് പ്രഖ്യാപനം നടന്നിരിക്കുന്നത്.
Also read: നാഗാലൻഡ് നാഷണൽ സോഷ്യലിസ്റ്റ് കൗൺസിലിന്‍റെ രണ്ട് കേഡർമാർ പിടിയില്‍
ദുരിതബാധിത പ്രദേശങ്ങളിൽ ഇന്ത്യൻ സായുധ സേനയ്ക്ക് എ.എഫ്.എസ്.പി.എ പ്രത്യേക അധികാരം നൽകുന്നുണ്ട്. ഒരിക്കൽ പ്രശ്നബാധിത പ്രദേശമായി പ്രഖ്യപിച്ച് കഴിഞ്ഞാൽ ദി ഡിസ്റ്റെർബ്ഡ് ഏരിയാസ് (സ്പെഷ്യൽ കോടതികൾ) ആക്റ്റ് പ്രകാരം ആ പ്രദേശം കുറഞ്ഞത് മൂന്ന് മാസത്തേക്ക് ആ സ്ഥിതി നിലനിർത്തണമെന്നാണ് നിയമം.