ETV Bharat / bharat

Centre Bring Resolution On Nomenclature Change : 'ഇന്ത്യ' മാറി 'ഭാരത്' ആവും ; പ്രത്യേക സമ്മേളനത്തില്‍ പ്രമേയം കൊണ്ടുവരാന്‍ കേന്ദ്രം - ഇന്ത്യ

Central Government plans to bring a Resolution to rename India as Bharat: സെപ്‌റ്റംബര്‍ 18 ന് വിളിച്ചുചേര്‍ത്തിട്ടുള്ള പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തിലാണ് കേന്ദ്രം ഇതിനായി പ്രമേയം കൊണ്ടുവരിക

Centre bring Resolution on Nomenclature Change  Centre bring Resolution  Resolution on Nomenclature Change  Nomenclature Change  ഇന്ത്യ മാറി ഭാരത് ആവും  പ്രത്യേക സമ്മേളനത്തില്‍  പ്രമേയം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം  കേന്ദ്രം  പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം  പ്രമേയം  Bharat  Special Parliament Session  Bharat  Parliament Session  ETV Bharat  പാര്‍ലമെന്‍റ്  ഭാരത്  ഇന്ത്യ  കേന്ദ്ര നീക്കം
Centre bring Resolution on Nomenclature Change
author img

By ETV Bharat Kerala Team

Published : Sep 5, 2023, 5:23 PM IST

ന്യൂഡല്‍ഹി : അടിയന്തരമായി വിളിച്ചുചേര്‍ത്തിരിക്കുന്ന പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തില്‍ (Special Parliament Session) 'ഇന്ത്യ'(India) എന്ന പേര് മാറ്റി ഭാരത് (Bharat) എന്ന് പുനര്‍നാമകരണം ചെയ്യാന്‍ കേന്ദ്ര നീക്കം. സെപ്‌റ്റംബര്‍ 18 ന് വിളിച്ചുചേര്‍ത്തിട്ടുള്ള പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ ഇതിനായി പ്രമേയം (Resolution) കൊണ്ടുവരാനും നരേന്ദ്രമോദി സര്‍ക്കാര്‍ (Narendra Modi Government) തയ്യാറെടുക്കുന്നതായി കേന്ദ്രവുമായി ബന്ധമുള്ള വൃത്തങ്ങള്‍ ഇടിവി ഭാരതിനോട് (ETV Bharat) പ്രതികരിച്ചു. അതേസമയം ധൃതിയില്‍ വിളിച്ചുചേര്‍ത്തിട്ടുള്ള സഭാസമ്മേളനം (Parliament Session) സെപ്‌റ്റംബര്‍ 22 വരെ നീളും.

പേര് മാറുമോ : രാജ്യം ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ടുള്ള ക്ഷണക്കത്തില്‍ ഇന്ത്യന്‍ പ്രസിഡന്‍റിനെ, ഭാരത് പ്രസിഡന്‍റ് എന്ന് വിശേഷിപ്പിച്ചതോടെയാണ് രാജ്യത്തിന്‍റെ പേര് ഉടന്‍ മാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തമാവുന്നത്. ഇതോടെ റിപ്പബ്ലിക് ഓഫ് ഇന്ത്യ (Republic Of India) എന്ന രാജ്യത്തിന്‍റെ പേര് മാറ്റി 'റിപ്പബ്ലിക് ഓഫ് ഭാരത്' ആക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുന്നുവെന്ന അഭ്യൂഹം പടര്‍ന്നു. ഇതുവരെ രാഷ്‌ട്ര തലവന് ഔദ്യോഗികമായി 'ഇന്ത്യൻ പ്രസിഡന്‍റ്' (Indian President) എന്ന വിശേഷണമാണുണ്ടായിരുന്നത് (Centre Bring Resolution On Nomenclature Change).

Also Read: President of Bharat Nomenclature Change | രാഷ്‌ട്രപതി ഭവന്‍റെ ക്ഷണക്കത്തിൽ 'പ്രസിഡന്‍റ് ഓഫ് ഭാരത്' ; ഭരണഘടനയ്‌ക്കെതിരായ ആക്രമണമെന്ന് കോൺഗ്രസ്

എല്ലാം തുടങ്ങുന്നത് ഇവിടെ : സെപ്‌റ്റംബർ ഒന്‍പതിന് നടക്കുന്ന അത്താഴവിരുന്നിന് ജി20 വിദേശ നേതാക്കളേയും രാജ്യത്തെ മുഖ്യമന്ത്രിമാരേയും ക്ഷണിച്ചുകൊണ്ടുള്ള പ്രസിഡന്‍റിന്‍റെ ഔദ്യോഗിക ക്ഷണക്കത്തിലാണ് രാഷ്‌ട്രപതിക്ക് 'ഭാരത് പ്രസിഡന്‍റ്' എന്ന വിശേഷണം പുതുതായെത്തിയത്. അടുത്തിടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലടക്കം പേരുമാറ്റാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ സജീവമാക്കിയതോടെ തന്നെ പുതിയ ചര്‍ച്ചകള്‍ക്കും ചൂടുപിടിച്ചു. എന്നാല്‍ രാജ്യം ജി20യ്‌ക്ക് ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തില്‍, രാഷ്‌ട്രപതിയെ 'പേര് മാറ്റി വിളിക്കുന്നതില്‍' പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നടക്കം വലിയ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

അതേസമയം ഔദ്യോഗികമായി ഭേദഗതി വരുത്തിയുള്ള വിജ്ഞാപനം പുറപ്പെടുപ്പിക്കാതെയുള്ള പേരുമാറ്റം ഇതാദ്യമാണ്. ഇതിനൊപ്പം 'ഭാരതം', ജനാധിപത്യത്തിന്‍റെ മാതാവ്' എന്ന പേരിൽ വിദേശ പ്രതിനിധികൾക്ക് കൈമാറിയ ജി20 ബുക്ക്‌ലെറ്റിലും ഇന്ത്യയ്‌ക്ക് പകരം 'ഭാരത്' എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ 'ഭാരത്' എന്ന പദം ഭരണഘടനയില്‍ ഉണ്ടെന്നും ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കുമെന്ന് പറയുന്നുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

Also Read: MK Stalin Hits BJP And PM 'ആര് അധികാരത്തില്‍ വരണമെന്നല്ല, ആര് വരരുത് എന്നത് ചിന്തിക്കണം'; ബിജെപിക്കെതിരെ എംകെ സ്‌റ്റാലിന്‍

വിഷയം ചര്‍ച്ചയായതോടെ വാർത്ത സത്യമാണെന്നറിയിച്ച് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശും രംഗത്തെത്തി. രാഷ്‌ട്രപതി ഭവൻ സെപ്റ്റംബര്‍ ഒമ്പതിന് ജി 20 ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന അത്താഴ വിരുന്നിലേക്ക് ക്ഷണിച്ചിരിക്കുന്നതിൽ സാധാരണപോലെ 'പ്രസിഡന്‍റ് ഓഫ് ഇന്ത്യ' എന്നുപയോഗിക്കുന്നതിന് പകരം 'പ്രസിഡന്‍റ് ഓഫ് ഭാരത്' എന്നാണ്. ഇനി ഭരണഘടനയിലെ ഒന്നാം വകുപ്പ് 'ഇന്ത്യയായിരുന്ന ഭാരതം സംസ്ഥാനങ്ങളുടെ യൂണിയനാണ്' എന്ന് വായിക്കേണ്ടതുണ്ടെന്നും പക്ഷേ ഇപ്പോൾ 'സംസ്ഥാനങ്ങളുടെ യൂണിയൻ' ഇതോടെ ആക്രമിക്കപ്പെട്ടിരിക്കുക കൂടിയാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.