ETV Bharat / bharat

മൂക്കിലൂടെ സ്വീകരിക്കുന്ന കൊവിഡ് വാക്‌സിന് കേന്ദ്ര അംഗീകാരം

author img

By

Published : Dec 23, 2022, 11:55 AM IST

Updated : Dec 23, 2022, 12:35 PM IST

പുതിയ കൊവിഡ് വകഭേദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ ശേഷിയും സംരംക്ഷണവും നല്‍കുന്ന ഒരു ഹെറ്ററോളജിക്കല്‍ ബൂസ്റ്ററായി ഈ വാക്‌സിന്‍ ഉപയോഗിക്കും. സ്വകാര്യ ആശുപത്രികളിലാകും വാക്‌സിന്‍ തുടക്കത്തില്‍ ലഭ്യമാകുക

Centre approves nasal vaccine for Covid  nasal vaccine for Covid  Covid vaccine  COVID 19  മൂക്കിലൂടെ സ്വീകരിക്കുന്ന കൊവിഡ് വാക്‌സിന്‍  കൊവിഡ് വാക്‌സിന് കേന്ദ്ര അംഗീകാരം  പുതിയ കൊവിഡ് വകഭേദങ്ങള്‍  മൂക്കിലൂടെ സ്വീകരിക്കുന്ന വാക്‌സിന്‍  Nasal Vaccine
മൂക്കിലൂടെ സ്വീകരിക്കുന്ന കൊവിഡ് വാക്‌സിന് കേന്ദ്ര അംഗീകാരം

ന്യൂഡല്‍ഹി: കൊവിഡ് 19നെ പ്രതിരോധിക്കാൻ മൂക്കിലൂടെ സ്വീകരിക്കുന്ന വാക്‌സിന്‍ (Nasal Vaccine) കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ലോകത്തിലെ തന്നെ മൂക്കിലൂടെ സ്വീകരിക്കുന്ന ആദ്യ വാക്‌സിനാണ് ഭാരത് ബയോടെക്കിന്‍റെ നേസല്‍ വാക്‌സിന്‍. വാക്‌സിൻ അംഗീകരിച്ചതായും കൊവിന്‍ പോര്‍ട്ടലില്‍ ഉടന്‍ ചേർക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

ഭാരത് ബയോടെക്കിന്‍റെ കോവാക്‌സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ്, കോവോവാക്‌സ്, റഷ്യൻ സ്‌പുട്‌നിക് വി, ബയോളജിക്കൽ ഇ ലിമിറ്റഡിന്‍റെ കോർബെവാക്‌സ് എന്നിവയാണ് കൊവിന്‍ പോർട്ടലിലുള്ളവ. പുതിയ കൊവിഡ് വകഭേദം ആശങ്ക പരത്തുന്ന നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ ശേഷിയും സംരംക്ഷണവും നല്‍കുന്ന ഒരു ഹെറ്ററോളജിക്കല്‍ ബൂസ്റ്ററായി ഈ വാക്‌സിന്‍ ഉപയോഗിക്കും. സ്വകാര്യ ആശുപത്രികളിലാകും വാക്‌സിന്‍ തുടക്കത്തില്‍ ലഭ്യമാകുക എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ കൊവിഡ് 19 വാക്‌സിനേഷന്‍ യജ്ഞത്തില്‍ മൂക്കിലൂടെ സ്വീകരിക്കുന്ന വാക്‌സിൻ ഇന്നു മുതല്‍ ഉള്‍പ്പെടുത്തും. 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് ഇത് സ്വീകരിക്കാം. വാക്‌സിന്‍റെ വില സര്‍ക്കാര്‍ ഉടന്‍ നിശ്ചയിക്കും.

വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയുടെ സഹായത്തോടെയാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ഉത്‌പന്ന വികസനത്തിനും ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും ഭാഗികമായി ധനസഹായം നൽകിയത് ബയോടെക്‌നോളജി വകുപ്പിന്‍റെ കൊവിഡ് സുരക്ഷ പദ്ധതിയിലൂടെയാണ്.

Last Updated : Dec 23, 2022, 12:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.