ETV Bharat / bharat

കേന്ദ്രം സൗജന്യ വാക്‌സിൻ പ്രഖ്യാപിച്ചത് കോൺഗ്രസിന്‍റെ പരിശ്രമത്താല്‍: ഡി കെ ശിവകുമാർ - KPCC

കോൺഗ്രസ് ഇടപെട്ടില്ലായിരുന്നുവെങ്കിൽ രാജ്യത്ത് സൗജന്യ വാക്‌സിൻ പ്രഖ്യാപിക്കില്ലായിരുന്നുവെന്നും മറിച്ച് സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് വാക്‌സിനേഷനായി സർക്കാർ പാവപ്പെട്ടവരിൽ നിന്ന് 1000 രൂപയോളം ഈടാക്കുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സൗജന്യ വാക്‌സിൻ  free COVID vaccination  free vaccine  കോൺഗ്രസ്  congress  കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി  കെപിസിസി  ഡി കെ ശിവകുമാർ  Congress Committee  KPCC  DK Shivakumar
കേന്ദ്രം സൗജന്യ വാക്‌സിൻ പ്രഖ്യാപിച്ചത് കോൺഗ്രസ് കാരണമെന്ന് ഡി കെ ശിവകുമാർ
author img

By

Published : Jun 18, 2021, 7:41 AM IST

ബെംഗളൂരു: കോൺഗ്രസ് പാർട്ടിയുടെ ശ്രമഫലമാണ് എല്ലാ പ്രായക്കാർക്കും സൗജന്യ കൊവിഡ് വാക്‌സിൻ കേന്ദ്രം പ്രഖ്യാപിച്ചതെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) മേധാവി ഡി കെ ശിവകുമാർ. ബെംഗളൂരുവിലെ മല്ലേശ്വരം പ്രദേശത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനക്ഷേമത്തിനായുള്ള പാർട്ടിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം പാർട്ടി പ്രവർത്തകർ തങ്ങളുടെ സ്വന്തം സമ്പാദ്യത്തിൽ നിന്ന് കോടിക്കണക്കിന് പണം ഭക്ഷ്യകിറ്റുകൾക്കായി ചെലവഴിച്ചുവെന്നും കൂട്ടിച്ചേർത്തു.

Also Read:രാമജന്‍മ ഭൂമി ട്രസ്റ്റ് അഴിമതി; കേന്ദ്രത്തിനെ വിമർശിച്ച് ദിഗ്വിജയ് സിംഗ്

കോൺഗ്രസ് ഇടപെട്ടില്ലായിരുന്നുവെങ്കിൽ രാജ്യത്ത് സൗജന്യ വാക്‌സിൻ പ്രഖ്യാപിക്കില്ലായിരുന്നു. മറിച്ച് സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് വാക്‌സിനേഷനായി സർക്കാർ പാവപ്പെട്ടവരിൽ നിന്ന് 1000 രൂപയോളം ഈടാക്കുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വാക്‌സിനുകൾ സ്വന്തം പൗരന്മാർക്ക് നൽകുന്നതിനുപകരം വിദേശ രാജ്യങ്ങളിലേക്ക് കേന്ദ്രം അയച്ചത് നിരുത്തരവാദപരമാണെന്ന് ചൂണ്ടിക്കാട്ടിയ ശിവകുമാർ സാധാരണക്കാരുടെ ശമ്പളം വർധിപ്പിക്കാതെ ഇന്ധന വില കുത്തനെ ഉയർത്തുന്ന കേന്ദ്ര നടപടികളിലും ആശങ്ക പ്രകടിപ്പിച്ചു.

അതേസമയം ഈ മഹാമാരി കാലയളവിൽ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ മുൻകൈയെടുക്കണെമെന്നും മഹാമാരിയിൽ കുടുംബാംഗങ്ങളെ നഷ്‌ടപ്പെട്ടവർക്ക് നഷ്‌ടപരിഹാരം നൽകണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷകർ, ഡ്രൈവർമാർ, കച്ചവടക്കാർ, മൺപാത്ര തൊഴിലാളികൾ എന്നിവരടക്കം ആർക്കും ദുരിതാശ്വാസ തുക ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച അദ്ദേഹം രാജ്യത്തിന്‍റെ സംസ്കാരം സംരക്ഷിക്കാൻ ശ്രമിക്കുന്നവർക്ക് പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.