ന്യൂഡൽഹി : അഞ്ച് വർഷത്തിനിടെ പരസ്യങ്ങൾക്കും സര്‍ക്കാരിന്‍റെ പ്രചാരണങ്ങള്‍ക്കുമായി 3,723.38 കോടി രൂപ ചെലവഴിച്ചതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ. അഞ്ച് വർഷമായി പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമുള്ള ചെലവ് വർധിച്ചിട്ടില്ലെന്നും അദ്ദേഹം രാജ്യസഭയില്‍ അവകാശപ്പെട്ടു. ഈ ഇനത്തിലെ കേന്ദ്രത്തിന്‍റെ ചെലവ് പലമടങ്ങ് വർധിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അംഗം സയ്യിദ് നാസിർ ഹുസൈൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താക്കൂർ.
2017-18ൽ 1,220.89 കോടി രൂപ പരസ്യങ്ങൾക്കായി ചെലവഴിച്ചു. 2018-19ൽ ഇത് 1,106.88 ഉം 2019-20 ൽ 627.67 ഉം, 2020-21 ൽ 349.09 ഉം 2021-22 ൽ 264.78 ഉം കോടി രൂപയാണെന്നും രാജ്യസഭയില്‍ വച്ച കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. നടപ്പുസാമ്പത്തിക വർഷം ഡിസംബർ 9 വരെ 154.07 കോടി രൂപയാണ് പരസ്യങ്ങൾക്കായി ചെലവഴിച്ചതെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.