ETV Bharat / bharat

കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിക്കുന്നുവെന്ന് ശിവസേന - ശിവസേന

അനില്‍ ദേശ്മുഖിനെതിരെ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുംബൈ ഹൈക്കോടതി തിങ്കളാഴ്ച സിബിഐയോട് ആവശ്യപ്പെട്ടിരുന്നു.

Central agencies being misused to target political rivals: Sena  Central agencies  political rivals  misused to target political rivals  കേന്ദ്ര ഏജന്‍സി  ശിവസേന  രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ദുപയോഗം ചെയ്യുന്നു
കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ദുപയോഗം ചെയ്യുന്നു; ശിവസേന
author img

By

Published : Apr 7, 2021, 7:56 PM IST

മുംബൈ: രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനായി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കുന്നതായി ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തിലാണ് ആരോപണം. ആരും നിയമത്തിന് അതീതരല്ല. എന്നാല്‍ നിയമങ്ങള്‍ രാഷ്ട്രീയവൈരം തീര്‍ക്കാന്‍ ദുരുപയോഗിക്കുകയാണ്. ഇത്തരത്തിൽ മഹാരാഷ്ട്ര സർക്കാരിനെ ദുർബലപ്പെടുത്താനുള്ള ശ്രമം ആശങ്കാജനകമാണ്. മഹാരാഷ്ട്രയില്‍ എൻസിപിയും കോൺഗ്രസുമായാണ് ശിവസേന അധികാരം പങ്കിടുന്നത്.

അനില്‍ ദേശ്മുഖിനെതിരെ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുംബൈ ഹൈക്കോടതി തിങ്കളാഴ്ച സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ദേശ്മുഖ് രാജിവച്ചിരുന്നു. പരംബിര്‍ സിംഗ് ഉള്‍പ്പെടെ 3 പേരായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.

അടുത്തതായി ആര് രാജി വയ്ക്കുമെന്നാണ് ബിജെപിയുടെ ചോദ്യം. ഇത് കേന്ദ്ര ഏജന്‍സികള്‍ അവരുടെ വരുതിയിലായതിനാലാണെന്നും സാമ്നയുടെ മുഖപ്രസംഗം പറയുന്നു. അനില്‍ ദേശ്മുഖിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ കര്‍ണാടക മുഖ്യമന്ത്രി ഉള്‍പ്പെട്ട 10 വര്‍ഷം മുന്‍പുള്ള അഴിമതിക്കേസിൽ അദ്ദേഹത്തിനെതിരായ ക്രിമിനൽ നടപടികൾ കോടതി സ്റ്റേ ചെയ്തു. ഇത് ഇരട്ടനീതിയാണെന്നും സാമ്ന ആരോപിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.