ഹൈദരാബാദ് : നാഗർ കുർണൂൽ ജില്ലയിലെ തഡൂർ മണ്ഡലം സിർസവാഡ കോളനിയിലെ വെങ്കിട്ടരമണമ്മയ്ക്ക് പ്രായം 106 ആണ്. എന്നാൽ ഈ മുത്തശ്ശി ആരോഗ്യത്തോടെയും ചുറുചുറുക്കോടെയും എല്ലാറ്റിലും സജീവമാണ്.
ഈ പ്രായത്തിലും തന്‍റെ എല്ലാ ജോലികളും വെങ്കിട്ടരമണമ്മ സ്വയം ചെയ്യും. കുടുംബത്തിലെ നാല് തലമുറകളിൽ ഏറ്റവും മൂത്തയാളാണ് വെങ്കിട്ടരമണമ്മ.
1914ൽ ജനിച്ച വെങ്കിട്ടരമണമ്മയ്ക്ക് പത്ത് മക്കളാണ്. ഏഴ് ആൺമക്കളും മൂന്ന് പെൺമക്കളും. ഇപ്പോൾ മക്കളും മക്കളുടെ മക്കളും മരുമക്കളും അവരുടെ മക്കളുമൊക്കെയായി കുടുംബത്തിന്‍റെ അംഗസംഖ്യ 186 ആയി.
Also Read: തുലാപ്പെയ്‌ത്ത് ചൊവ്വാഴ്‌ച മുതല്‍ ; അഞ്ചുനാള്‍ വ്യാപക മഴയ്‌ക്ക് സാധ്യത
കുടുംബത്തിലെ അംഗങ്ങൾ ഒത്തുകൂടി ഞായറാഴ്‌ച വെങ്കിട്ടരമണമ്മയുടെ നൂറാം ജന്മദിനം ആഘോഷിച്ചു. കുറച്ചുവൈകിയെങ്കിലും എല്ലാ കുടുംബാംഗങ്ങളും ശതാബ്‌ദി ആഘോഷത്തിൽ ഒത്തുചേർന്നിരുന്നു.
ദിവസം മുഴുവൻ കുടുംബാംഗങ്ങൾ എല്ലാം അവരുടെ മുത്തശ്ശിയോടൊപ്പം ചെലവഴിച്ചു. കുടുംബാംഗങ്ങൾക്കൊപ്പം ശതാബ്‌ദി ആഘോഷിക്കാനായതില്‍ സന്തോഷമുണ്ടെന്ന് വെങ്കിട്ടരമണമ്മ പറഞ്ഞു.