ബെംഗ്ലുരൂ: പരപ്പന്ന അഗ്രഹാര ജയില്‍ അടക്കം എട്ടിടങ്ങളില്‍ ബംഗളൂരു സെൻട്രല്‍ ക്രൈം ബ്രാഞ്ചിന്‍റെ (സി.സി.ബി) മിന്നല്‍ പരിശോധന. മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, കഞ്ചാവ്, പണം ഉപയോഗിക്കുന്നതിനുള്ള കാര്‍ഡ്, സിഗരറ്റുകള്‍, കത്തി, പണം, ചാര്‍ജര്‍, പെന്‍ഡ്രവ് എന്നിവ കണ്ടെടുത്തതായി പൊലീസ് ജോയിന്‍റ് കമ്മിഷ്ണര്‍ സന്ദീപ് പിള്ള അറിയിച്ചു. കാമാക്ഷിപാളയം ബ്യാദരഹള്ളി ഏരിയകളില്‍ ഇന്ന് (2021 ജൂലൈ 10 വെള്ളി) പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു പരിശോധന.
കൂടുതല്‍ വായനക്ക്:- ഉത്തര്‍പ്രദേശ് ജയിലില്‍ വെടിവയ്പ്പ് : 3 തടവുകാര്‍ കൊല്ലപ്പെട്ടു
നേരത്തെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ജയിലുകളില്‍ പൊലീസ് സമാന രീതിയില്‍ പരിശോധന നടത്തിയിരുന്നു. അടുത്തിടെ ഉത്തര്‍ പ്രദേശ് ചിത്രകൂട്ട് ജയിലില്‍ തടവുപുള്ളികള്‍ തമ്മില്‍ വെടി വച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. അവിടെ തടവുപുള്ളികള്‍ക്ക് തോക്ക് എങ്ങനെ ലഭിച്ചുവെന്ന് കണ്ടെത്തിയിട്ടില്ല.