ന്യൂഡൽഹി: പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷ ഫലങ്ങൾ ജൂലൈ 31 നകം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഈ അറിയിച്ചു. ജൂലൈ 20നകം പത്താംക്ലാസ് ഫലവും ജൂലൈ 31നകം പന്ത്രണ്ടാം ക്ലാസ് ഫലവും പ്രഖ്യാപിക്കുമെന്നാണ് സിബിഐസ്ഇ അറിയിപ്പ്.
പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾകളുടെ മൂല്യനിർണ്ണയത്തിനുള്ള മാനദണ്ഡം കഴിഞ്ഞ ദിവസം സിബിഎസ്ഇ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു.1 0, 11, 12 ക്ലാസുകളിലെ റിസള്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 12ാം ക്ലാസ് കുട്ടികളുടെ വാര്‍ഷിക ഫലം പ്രഖ്യാപിക്കാമെന്നാണ് സിബിഎസ്‌ഇ കോടതിയെ അറിയിച്ചത്.
Also Read: 12ാം ക്ലാസ് മൂല്യനിര്‍ണയത്തിന് മാര്‍ഗരേഖ അവതരിപ്പിച്ച് സിബിഎസ്‌ഇ
"പരീക്ഷകൾ നടക്കാത്ത സാഹചര്യത്തിൽ മൂല്യനിർണയം പ്രയാസകരമാണ്. കുട്ടികളെ ശരിയായി വിലയിരുത്തണം. അതിനാണ് പ്രത്യേക കമ്മിറ്റിയെ രൂപീകരിച്ചത്. ഇത് കൃത്യമായ മൂല്യനിർണയത്തിന് സഹായിക്കും" പരീക്ഷ കൺട്രോൾ സുപ്രീം കോടതിയെ അറിയിച്ചു.
പരീക്ഷ ഫലത്തിൽ തൃപ്തർ അല്ലാത്ത വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കുമെന്നും പരീക്ഷ കൺട്രോളർ പറഞ്ഞു. പരീക്ഷ ഫലം എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കാനാണ് ശ്രമിക്കുന്നതെന്നും സിബിഎസ്ഇ വ്യക്തമാക്കി.