ETV Bharat / bharat

മനീഷ് സിസോദിയയെ ഇന്ന് വീണ്ടും സിബിഐ ചോദ്യം ചെയ്യും

author img

By

Published : Feb 26, 2023, 12:02 PM IST

മദ്യനയ കേസിലാണ് സിബിഐ ചോദ്യം ചെയ്യൽ. രാഷ്‌ട്രീയ പകപോക്കൽ ആണ് ഇതിന് പിന്നിൽ എന്ന് എഎപി ആരോപിച്ചു.

ഡൽഹി ഉപമുഖ്യമന്ത്രി  ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ  മനീഷ് സിസോദിയ  മനീഷ് സിസോദിയയെ ഇന്ന് ചോദ്യം ചെയ്യും  മനീഷ് സിസോദിയയെ ചോദ്യം ചെയ്യും  സിബിഐ  മദ്യനയ കേസ്  മദ്യനയ കേസ് മനീഷ് സിസോദിയ  സിസോദിയ  സിബിഐ ഡൽഹി  Manish Sisodia  CBI to question Manish Sisodia  CBI  liquor policy case  liquor policy case Manish Sisodia
മനീഷ് സിസോദിയ

ന്യൂഡൽിഹി: മദ്യനയ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. തന്നെ അറസ്റ്റ് ചെയ്യാൻ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ജയിലിൽ പോകാൻ തനിക്ക് ഭയമില്ലെന്നും സിസോദിയ പ്രതികരിച്ചു. കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനത പാർട്ടിയുടെ കൈയിൽ നിന്ന് രാജ്യത്തെ എഎപി മോചിപ്പിക്കുമെന്നും സിസോദിയ പറഞ്ഞു.

'ചോദ്യം ചെയ്യലിനായി ഇന്ന് വീണ്ടും സിബിഐ ഓഫിസിലേക്ക് പോകും. അന്വേഷണത്തിൽ പൂർണമായും സഹകരിക്കും. ഏതാനും മാസങ്ങൾ ജയിലിൽ കഴിയേണ്ടിവന്നാലും എനിക്ക് പ്രശ്‌നമില്ല. ഞാൻ ഭഗത് സിങ്ങിന്‍റെ അനുയായി ആണ്', സിസോദിയ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ മനീഷ് സിസോദിയയുടെ വസതിക്ക് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയത്. ആം ആദ്‌മി പാർട്ടി അനുയായികൾ സിസോദിയയുടെ വസതിക്ക് പുറത്ത് തടിച്ചുകൂടിയിരുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ വീട്ടുതടങ്കലിലാക്കിയെന്നാരോപിച്ച് എഎപി നേതാക്കൾ വിമർശനവുമായി എത്തിയിരുന്നു. ബിജെപിയുടെ സ്വേച്ഛാധിപത്യമെന്നാണ് എഎപി വിശേഷിപ്പിച്ചത്.

മനീഷ് സിസോദിയയെ കള്ളക്കേസിൽ കുടുക്കുകയാണെന്നാണ് എഎപിയുടെ ആരോപണം. സിസോദിയയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമായാണ് സിബിഐ സമൻസ് അയച്ചതെന്നും ഇത് രാഷ്‌ട്രീയ പകപോക്കലാണെന്നും എഎപി നേതാക്കൾ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.