ETV Bharat / bharat

ഇന്‍ഷുറന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് സത്യപാല്‍ മാലിക്കിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് സിബിഐ - പുല്‍വാമ

പുല്‍വാമ ഭീകരാക്രമണ സമയത്തെ ജമ്മു കശ്മീർ ഗവർണറായിരുന്ന സത്യപാല്‍ മാലിക് ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്‌ച പറ്റിയെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു

CBI called Satyapal Malik  CBI called Satyapal Malik on insurance scam  insurance scam  Satyapal Malik  Former Jammu Kashmir Governor  Jammu Kashmir  ഇന്‍ഷുറന്‍സ് അഴിമതി  സത്യപാല്‍ മാലിക്  ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് സിബിഐ  സിബിഐ  ജമ്മു കശ്മീർ  ജമ്മു കശ്മീർ ഗവർണര്‍  പുല്‍വാമ ഭീകരാക്രമണം  പുല്‍വാമ  കേന്ദ്ര അന്വേഷണ ഏജന്‍സി
സത്യപാല്‍ മാലിക്കിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് സിബിഐ
author img

By

Published : Apr 21, 2023, 10:44 PM IST

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണ സമയത്തെ ജമ്മു കശ്മീർ ഗവർണർ സത്യപാല്‍ മാലിക്കിനോടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവസ്‌റ്റിഗേഷൻ (സിബിഐ). കേന്ദ്രഭരണ പ്രദേശത്തെ ഇന്‍ഷുറന്‍സ് അഴിമതിയുമായി ബന്ധപ്പെട്ടാണ് സത്യപാല്‍ മാലികിനോട് ഹാജരാകാന്‍ സിബിഐ ആവശ്യപെട്ടിട്ടുള്ളത്. അതേസമയം പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്‌ച പറ്റിയെന്ന് വ്യക്തമാക്കിയുള്ള മാലിക്കിന്‍റെ അഭിമുഖം പുറത്തുവന്നതിന് പിന്നാലെയാണ് സിബിഐ അന്വേഷണം എന്നതും ശ്രദ്ധേയമാണ്.

മറുപടിയുമായി സത്യപാല്‍ മാലിക്: സിബിഐ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചുവെന്ന് സത്യപാല്‍ മാലിക് തന്നെയാണ് അറിയിച്ചത്. ചില വ്യക്തതകൾക്കായി സിബിഐ, ഏജൻസിയുടെ അക്ബർ റോഡ് ഗസ്‌റ്റ് ഹൗസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം. താന്‍ രാജസ്ഥാനിലേക്ക് പോവുകയാണ്. അതുകൊണ്ടുതന്നെ ഏപ്രില്‍ 27 മുതല്‍ 29 വരെ തന്നെ ലഭ്യമാകുമെന്ന് മറുപടി നല്‍കിയതായും സത്യപാല്‍ മാലിക് വ്യക്തമാക്കി.

എന്തായിരുന്നു അഴിമതി: അഴിമതിയുമായി ബന്ധപ്പെട്ട് സത്യപാല്‍ മാലിക്കിനെ 2022 ലും സിബിഐ ചോദ്യം ചെയ്‌തിരുന്നു. ജമ്മു കശ്‌മീരിലെ കിരു ജല വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് 2,200 കോടി രൂപയുടെ കരാര്‍ രണ്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കി എന്നതുമായി ചേര്‍ത്ത് സിബിഐ രണ്ട് എഫ്‌ഐആറുകൾ രജിസ്‌റ്റർ ചെയ്‌തിരുന്നു. മാത്രമല്ല റിലയൻസ് ജനറൽ ഇൻഷുറൻസ്, ട്രിനിറ്റി ബ്രോക്കേഴ്‌സ് ലിമിറ്റഡ് എന്നീ രണ്ട് കമ്പനികളെ സിബിഐ എഫ്‌ഐആറിൽ പ്രതികളാക്കി പരാമർശിക്കുകയും ചെയ്‌തിരുന്നു. സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള ഈ വിവാദ ആരോഗ്യ ഇൻഷുറൻസ് പദ്ധതി 2018 ഓഗസ്‌റ്റിൽ നടന്ന യോഗത്തിൽ അന്ന് ജമ്മു കശ്മീർ ഗവർണറായിരുന്ന സത്യപാൽ മാലികായിരുന്നു അംഗീകാരം നല്‍കിയത്.

ആരോപണങ്ങള്‍ ഇങ്ങനെ: ഇത് അന്വേഷിച്ച ഏജന്‍സി റിലയൻസ് ജനറൽ ഇൻഷുറൻസിന് കരാർ നൽകുന്നതിനിടയിൽ വ്യക്തമായ വീഴ്‌ചകൾ കണ്ടെത്തി. ടെൻഡർ ഓൺലൈനിൽ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സംസ്ഥാനത്ത് മുമ്പ് ജോലി ചെയ്തിരുന്നവരുടെ അവസ്ഥയെ ഒഴിവാക്കിയെന്നും അന്വേഷണ ഏജന്‍സി കണ്ടെത്തി. മാത്രമല്ല കരാർ നൽകുന്നതിന് കമ്പനിക്ക് 5000 കോടി രൂപയുടെ വിറ്റുവരവ് വേണമെന്ന വ്യവസ്ഥയും പാലിച്ചില്ലെന്നും കേന്ദ്ര ഏജന്‍സി കണ്ടെത്തിയിരുന്നു.

കശ്‌മീരിലെത്തുന്നതിന് മുമ്പ്: മുമ്പ് ഗോവ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക്കിനെ മേഘാലയ ഗവര്‍ണറായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് മാറ്റി നിയമിച്ചിരുന്നു. മേഘാലയ ഗവര്‍ണര്‍ തഥാഗത റോയി സജീവ രാഷ്ട്രീയത്തിലേക്ക് വരാന്‍ താത്‌പര്യം കാണിച്ചിരുന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ബംഗാളില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്നു തഥാഗത റോയി ഇക്കാര്യം ബിജെപി ദേശീയ നേതൃത്വത്തെയും അറിയിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് റോയി സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ വരാന്‍ താത്‌പര്യം പ്രകടിപ്പിച്ചത്. മാത്രമല്ല 2018 ഓഗസ്‌റ്റ്‌ മുതല്‍ 2019 ഒക്ടോബര്‍ വരെ ജമ്മു കശ്മീരിലെ ഗവര്‍ണറുമായിരുന്നു സത്യപാല്‍ മാലിക്.

Also Read: തീവ്രവാദികള്‍ക്ക് മൊബൈലും ആയുധം: ജമ്മുകശ്‌മീർ ഗവര്‍ണര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.