ETV Bharat / bharat

കോടികളുടെ ബാങ്ക് തട്ടിപ്പ്; ഡിഎച്ച്‌എഫ്‌എല്‍ തലവന്മാരെ സിബിഐ അറസ്റ്റ് ചെയ്‌തു - ഡിഎച്ച്എഫ്എല്‍ തലവന്മാരെ സിബിഐ അറസ്റ്റ് ചെയ്തു

34,615 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിലാണ് സിബിഐ ഇരുവരെയും പിടികൂടിയത്. 50 പേര്‍ അടങ്ങുന്ന സിബിഐ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്

കോടികളുടെ ബാങ്ക് തട്ടിപ്പ്; ഡിഎച്ച്എഫ്എല്‍ തലവന്മാരെ സിബിഐ അറസ്റ്റ് ചെയ്തു

author img

By

Published : Jun 22, 2022, 5:00 PM IST

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ ദിവാന്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡിന്‍റെ (ഡിഎച്ച്‌എഫ്‌എല്‍) മുന്‍ സിഎംഡി കപില്‍ വാധവനെയും ഡയറക്‌ടര്‍ ധീരജ് വാധവനെയും സിബിഐ അറസ്റ്റ് ചെയ്‌തു. 34,615 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിലാണ് സിബിഐ ഇരുവരെയും പിടികൂടിയത്. 50 പേര്‍ അടങ്ങുന്ന സിബിഐ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. കേസുമായി ബന്ധപ്പെട്ട് മുംബൈയിലെ 12 കേന്ദ്രങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തി.

കേസുമായി ബന്ധപ്പെട്ട എഫ് ഐ ആറില്‍ ഉള്‍പ്പെട്ട കുറ്റാരോപിതനായ അമരീലിസ് റിലേഷന്‍സ് ഉടമ സുധാകര്‍ ഷെട്ടി അടക്കം എട്ട് പേരയും സിബിഐ അറസ്റ്റ് ചെയ്‌തു. 2010 മുതല്‍ 2018 വരെയുള്ള കാലത്ത് എടുത്ത 42,871 കോടിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് കേസ് രജിസ്റ്റര്‍ ചെയ്‌തത്. 2019 മെയ് മുതലാണ് ബാങ്കിന് നല്‍കാനുള്ള തുകയുടെ തിരിച്ചടവ് മുടങ്ങിയത്.

തിരിച്ചടവിനായി ബാങ്ക് പല തവണ കമ്പനിയെ സമീപിച്ചിരുന്നു. എന്നാല്‍ തിരിച്ചടവുണ്ടായില്ല. അതേസമയം കമ്പനി തങ്ങളുടെ ആസ്‌തി വഴിതിരിച്ച് ചെലവഴിക്കുകയും ഉപയോഗിക്കുകയും ചെയ്‌തു. ഇക്കാര്യം 2019ല്‍ തന്നെ വാര്‍ത്തയായിരുന്നു. തുടര്‍ന്നാണ് കമ്പനിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചത്.

കപിലിനും ധീരജ് വാധവാനുമെതിരെ 2019 ഒക്‌ടോബർ 18 ന് രാജ്യം വിടുന്നത് തടഞ്ഞുകൊണ്ടുള്ള ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. അതിനിടെ ബാങ്കിന്‍റെ ഓഡിറ്റ് നടത്തിയ സംഘം ഇരുവരും ചേര്‍ന്ന് കോടികണക്കിന് രൂപ വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തി. ഡിഎച്ച്‌എഫ്‌എൽ പ്രൊമോട്ടർമാരുമായി സാമ്യമുള്ള 66 സ്ഥാപനങ്ങൾക്ക് 29,100.33 കോടി രൂപ ഇവര്‍ വിതരണം ചെയ്‌തു.

Also Read: വാധവാന്‍ സഹോദരങ്ങളെ കസ്റ്റഡിയിലെടുക്കാന്‍ സിബിഐക്ക് നിര്‍ദേശം

ഈ തുക നിലവില്‍ 29,849 കോടി കുടിശ്ശികയായി അവശേഷിക്കുന്നുവെന്നും സംഘം കണ്ടെത്തി. ഭൂമി വാങ്ങുന്നതിനും നിര്‍മാണം നടത്തുന്നതിനുമായിരുന്നു ഇവര്‍ ഇത്രയേറെ തുക ചെലവഴിച്ചത്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് വിവിധ വകുപ്പുകള്‍ ചേര്‍ത്ത് ഇരുവരെയും സിബിഐ അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.