ന്യൂഡൽഹി: നികുതി തീർപ്പാക്കുന്നതിനായി 80,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ രണ്ട് ആദായനികുതി ഇൻസ്പെക്ടർമാരെ ഹൈദരാബാദിൽ സിബിഐ അറസ്റ്റ് ചെയ്തു. കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ആദായനികുതി ഇൻസ്പെക്ടർമാരായ തോട്ട പുരുഷോത്തം റാവു, ഇറ്റ ഉപേന്ദർ റാവു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇൻസ്പെക്ടർമാർ യഥാക്രമം 30,000 രൂപയും 50,000 രൂപയുമാണ് കൈക്കൂലിയായി വാങ്ങിയത്. പ്രതികളുടെ വീടുകളിലും പരിശോധന നടത്തി. രേഖകളും 5.50 ലക്ഷം രൂപയും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.