ETV Bharat / bharat

രണ്ട് വയസുകാരന് അമ്മയുടെ ക്രൂരമർദനം ; യുവതി തന്നെ പകർത്തിയ ദൃശ്യങ്ങൾ പുറത്ത് - സെഞ്ചി

അമ്മ തുളസിക്കെതിരെ (23) കേസെടുത്ത് സത്യമംഗലം പൊലീസ്

video of mother brutally assaulting her child goes viral  case registered against mother brutally assaulting her child  t mother brutally assaulting her child  t mother brutally assaulting child  രണ്ട് വയസുകാരന് നേരെ അമ്മയുടെ ക്രൂരമർദനം  അമ്മയുടെ ക്രൂരമർദനം  മകന് നേരെ അമ്മയുടെ ക്രൂരമർദനം  തുളസി  Tulasi  വില്ലുപുരം  Villupuram  സെഞ്ചി  Gingee
രണ്ട് വയസുകാരന് നേരെ അമ്മയുടെ ക്രൂരമർദനം; അമ്മ തന്നെ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്
author img

By

Published : Aug 29, 2021, 7:22 PM IST

വില്ലുപുരം : തമിഴ്‌നാട്ടില്‍ രണ്ട് വയസുകാരന് അമ്മയുടെ ക്രൂരമർദനം. വില്ലുപുരം ജില്ലയിലെ സെഞ്ചിയിലാണ് ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെ അമ്മ മകനെ ക്രൂരമായി മർദിച്ചത്.

കുട്ടിയെ ആക്രമിച്ചതിന് പുറമേ അമ്മ തന്നെ ദൃശ്യങ്ങൾ സ്വന്തം മൊബൈലിൽ പകർത്തുകയായിരുന്നു. കുട്ടിയുടെ വായിൽ നിന്ന് രക്തം വരുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ അമ്മ തുളസിക്കെതിരെ (23) സത്യമംഗലം പൊലീസ് കേസെടുത്തു.

അഞ്ച് വർഷം മുമ്പാണ് മധുര-മേട്ടൂർ സ്വദേശിയായ വടിവഴകനും ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശിയായ തുളസിയും വിവാഹിതരാകുന്നത്.

ഇവർക്ക് നാലും രണ്ടും വയസ് പ്രായമുള്ള രണ്ട് ആൺമക്കളാണുള്ളത്. ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ പതിവാണെന്ന് പൊലീസ് പറയുന്നു.

രണ്ട് വയസുകാരന് അമ്മയുടെ ക്രൂരമർദനം ; യുവതി തന്നെ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്

അങ്ങനെയിരിക്കെ ഫെബ്രുവരി 23ന് വടിവഴകൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ഇയാളോടുള്ള ദേഷ്യത്തിൽ ഇളയ മകനെ യുവതി ഉപദ്രവിച്ചത്.

കുട്ടിയെ ചെരുപ്പുകൊണ്ടും കൈകൊണ്ടും മർദിക്കുന്നതും കാൽ വളച്ചൊടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പരിക്കേറ്റ കുട്ടിയെ സമീപവാസികളാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. നിലവിൽ കുട്ടി പിതാവിനോടൊപ്പമാണ്.

ALSO READ:പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു ; യുവതി അറസ്റ്റിൽ

സംഭവത്തിന് ശേഷം തുളസി ഭർത്താവുമായി വേർപിരിഞ്ഞ് ആന്ധ്രയിൽ കഴിയുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഭർത്താവിന്‍റെ പരാതിയിൽ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്യാന്‍ അഞ്ചംഗ സംഘം ആന്ധ്രയിലേക്ക് തിരിച്ചതായും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.