ETV Bharat / bharat

മതവിദ്വേഷം വളർത്തി; തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കെതിരെ കേസ് - അണ്ണാമലൈക്കെതിരെ കേസ്

Annamalai booked for promoting 'religious enmity' : ധർമപുരിയിലെ കത്തോലിക്ക പള്ളിയിൽ അണ്ണാമലൈ നടത്തിയ വാക്കേറ്റത്തിലാണ് കേസ്.

BJP chief Annamalai case  religious enmity  അണ്ണാമലൈക്കെതിരെ കേസ്  തമിഴ്‌നാട് ബിജെപി
Tamil Nadu BJP chief Annamalai
author img

By ETV Bharat Kerala Team

Published : Jan 11, 2024, 2:29 PM IST

ധർമപുരി (തമിഴ്‌നാട്) : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈക്കെതിരെ കേസെടുത്ത് പൊലീസ്. മതസ്‌പർധ വളർത്തിയെന്ന് ആരോപിച്ചാണ് തമിഴ്‌നാട്ടിലെ ധർമപുരി പൊലീസ് ബിജെപി നേതാവിനെതിരെ കേസെടുത്തത്. ധർമപുരിയിലെ കത്തോലിക്ക പള്ളിയിൽ യുവാക്കളുമായി അണ്ണാമലൈ നടത്തിയ വാക്കേറ്റത്തിലാണ് കേസ് (case against Tamil Nadu BJP chief Annamalai for promoting 'religious enmity').

ജനുവരി എട്ടിന് പാപ്പിറെഡ്ഡിപ്പട്ടിക്കടുത്തെ ബൊമ്മിടി പ്രദേശത്ത് ബിജെപി അധ്യക്ഷൻ 'എൻ മണ്ണ് എൻ മക്കൾ' എന്ന പേരിൽ റാലി നടത്തിയിരുന്നു. റാലിക്കിടെ അണ്ണാമലൈ പാപ്പിറെഡ്ഡിപ്പട്ടിയിലെ സെന്‍റ് ലൂർദ് പള്ളിയിൽ കയറാൻ ശ്രമിച്ചു. എന്നാൽ ഒരു കൂട്ടം ക്രിസ്‌ത്യൻ യുവാക്കൾ ഇത് എതിർക്കുകയും തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു എന്നും ധർമപുരി പൊലീസ് പറഞ്ഞു.

റാലിക്കിടെ പള്ളിക്കകത്തെ മേരിയുടെ പ്രതിമയിൽ മാല ചാർത്താൻ അണ്ണാമലൈ ശ്രമിച്ചിരുന്നു. എന്നാൽ മണിപ്പൂർ കലാപം ചൂണ്ടിക്കാട്ടിയാണ് യുവാക്കൾ അണ്ണാമലൈയെ പള്ളിയിൽ കയറുന്നതിൽ നിന്ന് വിലക്കിയത്. അണ്ണാമലൈക്കെതിരെ ഇവർ മുദ്രാവാക്യം വിളിച്ചെന്നും പൊലീസ് പറഞ്ഞു.

അതേസമയം സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. യുവാക്കൾ മണിപ്പൂർ വിഷയം പറഞ്ഞ് അണ്ണാമലൈയെ എതിർക്കുന്നതും തുടർന്ന് ബിജെപി അധ്യക്ഷൻ അതിൽ വിശദീകരണം നൽകുന്നതും വീഡിയോയിൽ കാണാം.

'നിങ്ങൾ ഡിഎംകെയെ പോലെ സംസാരിക്കരുത്. ഇതൊരു പൊതു ഇടമാണ്. എന്നെ തടയാൻ നിങ്ങൾക്ക് എന്ത് അവകാശമാണുള്ളത്? ഞാൻ ഇനി 10,000 പേരെ അണിനിരത്തി ധർണ നടത്തിയാൽ നിങ്ങൾ എന്തുചെയ്യും' - അണ്ണാമലൈ വീഡിയോയിൽ പറയുന്നത് കാണാം. രൂക്ഷമായ തർക്കമാണ് പള്ളിയിൽ നടന്നത്.

പിന്നീട് പൊലീസ് ഇടപെട്ട് യുവാക്കളെ മാറ്റിയോടെയാണ് അണ്ണാമലൈക്ക് പ്രതിമയിൽ മാല ചാർത്താൻ സാധിച്ചത്. അതേസമയം പള്ളിപ്പെട്ടി സ്വദേശി കാർത്തിക് എന്നയാൾ നൽകിയ പരാതിയിലാണ് ഇപ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ നടപടിയെടുത്തത്. 153 (A), 504, 505(2) വകുപ്പുകൾ ചുമത്തിയാണ് അണ്ണാമലൈക്കെതിരെ ബൊമ്മിടി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

ഇതിനിടെ സംഭവത്തിൽ ഡിഎംകെയ്‌ക്ക് (DMK) എതിരെ ആരോപണവുമായി ബിജെപി തമിഴ്‌നാട് സംസ്ഥാന ഘടകം രംഗത്തെത്തി. അണ്ണാമലൈയുടെ പള്ളി പ്രവേശനത്തെ എതിർത്ത സംഘം ഭരണകക്ഷിയായ ഡിഎംകെയുടേതാണെന്ന് ബിജെപി സംസ്ഥാന ഘടകം ആരോപിച്ചു. അണ്ണാമലയ്‌ക്കെതിരായ നിയമനടപടിയിൽ ഡിഎംകെ സർക്കാരിനെയും ബിജെപി കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.