ഭുവനേശ്വർ : ഒഡിയ ചലചിത്ര നിർമാതാവായ സഞ്ജയ് നായക് മാധ്യമപ്രവർത്തകയെ തല്ലുകയും അപമാനിക്കുകയും ചെയ്‌തതായി പരാതി (Case against Sanjay Nayak for insulting journalist). ഒഡിഷയിലെ ഭുവനേശ്വറിലെ ശ്രിയ-സ്വതി തിയേറ്ററിൽ വെള്ളിയാഴ്‌ച നടന്ന പരിപാടിക്കിടയിലാണ് സംഭവം. പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇടിവി ഭാരതിലെ മാധ്യമ പ്രവര്‍ത്തക (ETV Bharat journalist) ദേബസ്‌മിത റൗത്താണ് അപമാനിക്കപ്പെട്ടത്.
ഒരു കാരണവുമില്ലാതെ സഞ്ജയ് നായക് തന്‍റെ മുഖത്ത് അടിച്ചതായും അസഭ്യം പറഞ്ഞതായും മൊബൈൽ ഫോൺ തറയില്‍ വീണത് എടുക്കുന്നതിനിടെ വീണ്ടും പിന്നില്‍ നിന്ന് അടിച്ചതായും എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്ന് അറിയില്ലെന്നും മാധ്യമപ്രവർത്തക പരാതിയിൽ പറഞ്ഞു. ഇത്തരം പെരുമാറ്റത്തിന് തന്നോട് മാപ്പ് പറയേണ്ടിയിരുന്ന നിർമാതാവ് ചിരിച്ചുകൊണ്ട് പോയപ്പോൾ തനിക്ക് അപമാനം തോന്നിയെന്ന് റൗത്ത് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമപ്രവർത്തക ഖർവേൽ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് നിർമാതാവിനെതിരെ കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയും തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്‌തു.
മാധ്യമപ്രവര്‍ത്തകയോട് മോശം പെരുമാറ്റം സുരേഷ് ഗോപിക്കെതിരെ കേസെടുത്തു: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്.
സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത രണ്ട് വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്‍റെ ഇടയിലാണ് വിവാദ സംഭവം നടന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവർത്തകയുടെ ചുമലിൽ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു.
മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ ചുമലിൽ വയ്ക്കാൻ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റി. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചിൽ അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവർത്തക നിയമ നടപടിയുമായി മുന്നോട്ട് പോയത്.
മാധ്യമപ്രവര്‍ത്തകയോട് താന്‍ വാത്സല്യത്തോടെയാണ് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ, മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നുമാണ് സുരേഷ് ഗോപി ഫേസ്‌ബുക്കില്‍ കുറിച്ചത്.
ALSO READ: 'കഷ്‌ടം... സുരേഷിനെ പോലുള്ള ഒരു മനുഷ്യനെ ഇങ്ങനെ ചിത്രവദം ചെയ്യാൻ എങ്ങനെ സാധിക്കുന്നു!': മേജര്‍ രവി