ETV Bharat / bharat

പുതുവർഷത്തില്‍ കാറുകൾക്ക് വില കൂടും, ഡിസംബർ ഓഫറുമായി ഡീലർമാർ - ഡിസംബർ ഓഫറുമായി ഡീലർമാർ

Cars Price Hike in Malayalam ഇന്ത്യയില്‍ വിവിധ മോഡലുകൾക്കും വേരിയന്‍റുകൾക്കും പുതിയ വില വർധന ബാധകമാണ്. അഞ്ചിലധികം വാഹന നിർമാതാക്കളാണ് ജനുവരിയിൽ വില വർധന പ്രഖ്യാപിച്ചിട്ടുള്ളത്.

Etv Bharat
Cars Price Hike India entire model range from january
author img

By ETV Bharat Kerala Team

Published : Dec 4, 2023, 4:50 PM IST

ഹൈദരാബാദ്: ഒരു കലണ്ടർ വർഷം അവസാനിക്കുമ്പോൾ അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന വില വർധനവ് പ്രഖ്യാപിക്കുന്നത് കാർ നിർമാതാക്കൾക്കിടയിൽ ഒരു സാധാരണ രീതിയാണ്. 2024 ജനുവരി മുതൽ കാറുകൾക്ക് വിലവർധിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിവിധ കാർ നിർമാതാക്കൾ. ഇന്ത്യയില്‍ വിവിധ മോഡലുകൾക്കും വേരിയന്‍റുകൾക്കും പുതിയ വില വർധന ബാധകമാണ്.

അഞ്ചിലധികം വാഹന നിർമാതാക്കളാണ് ജനുവരിയിൽ വില വർധന പ്രഖ്യാപിച്ചിട്ടുള്ളത്. അതില്‍ ആഢംബര കാർ നിർമാതാക്കളും ഉൾപ്പെടുന്നു. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഔഡി ഇന്ത്യ, ഹോണ്ട എന്നിവരാണ് ഇതുവരെ വില വർധന പ്രഖ്യാപിച്ചിട്ടുള്ളത്. മെഴ്‌സിഡസ് ബെൻസും വില വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്.

2023 ഏപ്രിലിലാണ് മാരുതി അവസാനമായി വില 0.8 ശതമാനം വർധിപ്പിച്ചത്. 2024 ജനുവരിയിൽ 2 ശതമാനം വില വർധിപ്പിക്കുമെന്ന് ഔഡി അറിയിച്ചു. ജനുവരി മുതൽ മോഡലുകളിലുടനീളം 2 ശതമാനം വരെ വില വർദ്ധനയാണ് ഔഡി ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ വാഹന നിർമാതാക്കളും വർധനയ്ക്ക് കാരണമായി പറയുന്നത് നിർമാണ സാമഗ്രികളുടെ വിലവർധനയും പണപ്പെരുപ്പവുമാണ്. അതേസമയം വില വർധനയ്ക്ക് മുന്നോടിയായി വാഹന ഡീലർമാർ വമ്പൻ ഓഫറുകളുമായി രംഗത്തുണ്ട്. 2023 ഡിസംബറിലാണ് വിവിധ ഓഫറുകൾ പ്രാബല്യത്തിലുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.