ഛത്തീസ്‌ഗഡ് : ഛത്തീസ്‌ഗഡിലെ രാജ്‌നന്ദ്ഗാവ് ജില്ലയിൽ കലുങ്കില്‍ ഇടിച്ചതിനെ തുടർന്ന് കാറിന് തീപിടിച്ച് ഒരു കുടുംബത്തിലെ 5 പേര്‍ വെന്തുമരിച്ചു. വ്യവസായിയായ സുഭാഷ് കൊച്ചാർ, ഭാര്യ കാന്തി ദേവി, മക്കളായ ഭാവന, കുമാരി വൃദ്ധി, പൂജ എന്നിവരാണ് മരിച്ചത്. തെൽകാഡിഹ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സിംഗർപൂർ ഗ്രാമത്തിന് സമീപം വെള്ളിയാഴ്‌ച പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം.
Also Read പെരുമ്പാവൂരിൽ നിർത്തിയിട്ട ലോറിയിൽ ബൈക്ക് ഇടിച്ചു; രണ്ടു മരണം
ഒരു വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം. ഇവര്‍ സഞ്ചരിച്ച കാര്‍ കലുങ്കില്‍ ഇടിച്ച് റോഡില്‍ നിന്ന് തെന്നിമാറിയാണ് അപകടം നടന്നതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ഇയാള്‍ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കുകയും കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ പുറത്തെടുക്കുകയും ചെയ്‌തു. സംഭവത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അനുശോചനം രേഖപ്പെടുത്തി.